scorecardresearch

നയൻസിന്റെ വിവാഹസാരിയുടെ നിറമെന്ത്? വിഘ്‌നേശ് ശിവന്റെ രസകരമായ മറുപടി

നയൻതാരയും വിഘ്‌നേശും ജൂൺ 09ന് വിവാഹിതരാവുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്

Nayanthara, Vignesh Sivan

തെന്നിന്ത്യയുടെ പ്രിയ ജോഡികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. ഇരുവരും ജൂൺ 09ന് വിവാഹിതരാവുന്നു എന്ന രീതിയിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ നയൻതാരയോ വിഘ്നേഷോ ഇതുവരെ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ, നയൻതാരയുടെ വിവാഹസാരിയുടെ നിറമെന്തെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് വിഘ്‌നേശ് ശിവൻ.

ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ വിവാഹത്തിന് നയൻതാര എന്ത് ധരിക്കണം എന്ന ആരാധകരുടെ മറുപടികൾ കോർത്തിണക്കിയ വീഡിയോ സ്‌ക്രീനിൽ കാണിച്ച ശേഷമായിരുന്നു വിഘ്‌നേശിനോട് അവതാരക ചോദ്യം ആവർത്തിച്ചത്. ‘ആരാധകരിൽ ഒരാൾ പറഞ്ഞപോലെ എന്ത് ധരിച്ചാലും സുന്ദരിയാണ്’ എന്നായിരുന്നു വിഘ്‌നേഷിന്റെ മറുപടി. ഇനി ഞാൻ ഒന്ന് പറഞ്ഞ് നേരത്തെ പ്ലാൻ ചെയ്തത് മാറ്റി വെറുതെ പ്രശ്നമുണ്ടാക്കാനില്ലെന്നും വിഘ്‌നേശ് പറഞ്ഞു.

ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ ദ ഇംപ്രസ് ഓഫ് ഇന്ത്യൻ സിനിമ, മികച്ച നടി തുടങ്ങിയ അവാർഡുകൾ നയൻതാര നേടിയപ്പോൾ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം വിഘ്നേഷ് ശിവനും നേടി.

അടുത്തിടെയാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ നയൻതാരയും സാമന്തയുമാണ് നായികമാരായി അഭിനയിച്ചത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ‘കാത്തുവാക്കുല രണ്ടു കാതൽ’. വിഘ്നേശ് ശിവനും നയൻതാരയും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘കാത്തുവാക്കുല രണ്ടു കാതൽ’ വലിയ വിജയമാകുന്നതിൽ നയൻതാര നൽകിയ പിന്തുണയെക്കുറിച്ച് വിഘ്നേഷ് വാചാലനായിരുന്നു. ”പ്രിയപ്പെട്ട തങ്കമേ ഇപ്പോൾ കൺമണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നൽകുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്. എന്റെ ജീവിതത്തിൽ എല്ലായ്‌പ്പോഴും ഞാൻ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോൾ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂർത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കൺമണി.”, അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Also Read: അർഹിച്ച നേട്ടം; പ്രിയകൂട്ടുകാരിയെ അഭിനന്ദിച്ച് ശോഭന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Colour of nayantharas wedding saree interesting reply from vighnesh shivan