Cold Case Malayalam Movie Review: പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിൽ അർദ്ധരാത്രി 12 മണിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ നാളുകൾക്ക് ശേഷം പൃഥ്വി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.
നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read Here: Cold Case Review & Rating: നിഗൂഢതകളുടെ യുക്തിയും യുക്തിരാഹിത്യവും; ‘കോൾഡ് കേസ്’ റിവ്യൂ
Read more: ഫഹദിന്റെ മാലിക്കും ആമസോൺ പ്രൈമിലേക്ക്