രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ അനു സിത്താരയ്ക്കൊപ്പം കോഫി കുടിക്കാം. ‘കോഫി വിത്ത് മാലിനി’ മൽസരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്കാണ് സിനിമയിലെ മാലിനിയായ അനുവിനെ നേരിൽ കാണാൻ അവസരം ലഭിക്കുക. നടൻ കുഞ്ചാക്കോ ബോബൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മൽസരത്തെക്കുറിച്ചുളള വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തിൽ പൊരുതി വിജയിച്ച മാലിനിമാരെക്കുറിച്ച് സെൽഫി വിഡിയോയിലൂടെ പറയുക. ഇതാണ് മൽസരം. വിഡിയോ അയയ്ക്കേണ്ട വാട്സ് ആപ്പ് നമ്പർ- +91 7012610512. ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവർക്ക് യാഥാർഥ മാലിനിക്കൊപ്പം കോഫി കുടിക്കാം.

കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ് രഞ്ജിത് ശങ്കർ ചിത്രം രാമന്റെ ഏദൻതോട്ടം. കുഞ്ചാക്കോ ബോബൻ, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാമൻ എന്ന കുഞ്ചാക്കോയുടെ കഥാപാത്രവും മാലിനി എന്ന അനുവിന്റെ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിക്കഴിഞ്ഞു. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് അനു സിത്താര. ജോജു ജോർജ്, രമേഷ് പിഷാരടി, മുത്തുമണി, അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ