/indian-express-malayalam/media/media_files/2026/01/31/kalabhavan-navas-rahna-father-2026-01-31-13-11-52.jpg)
മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ നവാസ് അപ്രതീക്ഷിതമായി വിടവാങ്ങിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും, ആ ശൂന്യതയിൽ നിന്ന് ഇന്നും നവാസിന്റെ കുടുംബം കരകയറിയിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റിൽ 51-ാം വയസ്സിലായിരുന്നു നവാസിന്റെ വിയോഗം.
Also Read: ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത് 10 കോടി; ഈ കുട്ടി ഇന്നൊരു സൂപ്പർ സ്റ്റാറാണ്
നവാസ് അവസാനമായി രചനയും സംവിധാനവും നിർവഹിച്ച ‘ഇന്ന്’ എന്ന നാടകത്തിന്റെ അവതരണ വേദിയിൽ അദ്ദേഹത്തെക്കുറിച്ച് ഭാര്യാപിതാവും പ്രശസ്ത നാടകപ്രവർത്തകനുമായ കൊച്ചിൻ ഹസ്സനാർ പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ഏവരുടെയും കണ്ണ് നനയിക്കുകയാണ്.
Also Read: ഒടിടിയിൽ പുതിയ ചിത്രങ്ങൾ തിരയുന്നവരാണോ? കാണാം 5 പുത്തൻ ചിത്രങ്ങൾ
"എനിക്ക് രണ്ട് പെൺകുട്ടികൾ ആണ്. അതിൽ ഇളയ ആളാണ് രഹന. എന്റെ രണ്ടു മക്കളും മരുമക്കളാണ്. വീട്ടിലേക്കു വന്നു കയറിയ പുത്രന്മാർ രണ്ടുപേരും നല്ല പുത്രന്മാരായിരുന്നു. 22 വർഷമായി എന്റെ കൂടെ ആയിരുന്നു എന്റെ മരുമോൻ. മരുമോൻ അല്ലായിരുന്നു, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്ന ആളായിരുന്നു. ഇതുവരെ ഒരാളെ പറ്റി പോലും മോശം പറഞ്ഞിട്ടില്ല. നവാസ്.. നീറ്റൽ തന്നു പോയി. പുതിയ നാടകം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. 12 പേജോളം എഴുതി. എന്നോട് കഥ പറഞ്ഞു തന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന നാടകം മാറ്റി ഇതു ചെയ്യാമെന്നു പറഞ്ഞു. പക്ഷേ, അവൻ പോയി," വേദനയോടെ ഹസ്സനാർ പറഞ്ഞു.
Also Read: വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം
വെള്ളിത്തിരയിലെ അവസാന നോക്കായി 'പ്രകമ്പനം'
നവാസ് അവസാനമായി അഭിനയിച്ച 'പ്രകമ്പനം' എന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. സിനിമ കാണാൻ ഭാര്യ രഹനയും മക്കളും എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നോവായി മാറുകയാണ്. സ്‌ക്രീനിൽ പ്രിയപ്പെട്ടവന്റെ മുഖം കണ്ടപ്പോൾ വിങ്ങിപ്പൊട്ടിയ രഹനയെയും മക്കളെയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കും കഴിഞ്ഞില്ല.
Also Read: നവാസിന്റെ അവസാന ചിത്രം കാണാൻ മക്കൾക്കൊപ്പം രഹനയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us