scorecardresearch
Latest News

ഈ അവസരം ആഘോഷിക്കാതെയെങ്ങനെ?; ഒത്തു ചേർന്ന് താരങ്ങൾ, ഫോട്ടോ

‘ക്ലാസ് ഓഫ് എയിറ്റിസ്’ വർഷത്തിൽ ഒരിക്കൽ അവർ ഒത്തുചേരുന്നതാണ് പതിവ്

revathy, revathy awards, revathy films, revathy age

എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങൾ ഒത്തു ചേരുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കാണുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവർ ഒത്തുചേരുന്നതാണ് പതിവ്. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ കാണാം.

ഇപ്പോൾ വാർഷിക മീറ്റിംഗിന്റെ ഭാഗമേലാത്ത ഒരു ഒത്തുചേരലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ അംഗവും നടിയും അഭിനേത്രിയുമായ രേവതിയാണ് അത് പങ്കു വച്ചിരിക്കുന്നത്. രേവതിക്ക് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷവേളയാണ് അത്. സുഹാസിനി, ലിസ്സി, ഖുശ്‌ബു, അംബിക എന്നിവരെ ചിത്രത്തിൽ കാണാം.

’80കളില സുഹൃത്തുക്കൾ (CLASS OF 80s ) എന്റെ കേരള സംസ്ഥാന അവാർഡ് ആഘോഷിച്ചു… യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!!! നിങ്ങളെയെല്ലാം സുഹൃത്തുക്കളായി ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി… ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.’

‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്.

“40 വർഷമായി സിനിമയിൽ ഉണ്ടായിട്ടും ഈ അവാർഡ് കിട്ടുമ്പോൾ ഒരുപാട് സന്തോഷം,” അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ട് രേവതി പറയുന്നു. “നല്ലൊരു ടീം വർക്ക് ഉണ്ടായിരുന്നു ‘ഭൂതകാലത്തിൽ’. രാഹുലും ഷെയ്നും മുതൽ പ്രൊഡക്ഷൻ ടീമിലെ അൻവർ റഷീദും വരെ… ഞാനെന്നും ഒരു അനുസരണയുള്ള നടിയാണ്. അതേസമയം, എന്റെ ചില അഭിപ്രായങ്ങൾ പറയുമ്പോൾ നല്ലതാണെന്ന് തോന്നുമ്പോൾ രാഹുൽ ഏറ്റെടുത്തിട്ടുമുണ്ട്. ആ ടീം വർക്കിന് കിട്ടിയ അവാർഡ്​ ആണിത്. ജൂറി അംഗങ്ങൾക്ക് നന്ദി.

“ഭൂതകാലം – ഒരു രാഹുൽ സദാശിവൻ, അൻവർ റഷീദ്, ഷെഹ്‌നാദ്, ഷഫീക്ക്, ഗോപി സുന്ദർ, ഷെയ്ൻ ചിത്രം. ഈ കേരള സംസ്ഥാന പുരസ്കാരത്തിന് എന്റെ ടീമിനോട് മുഴുവൻ നന്ദി പറയുന്നു. കാറ്റത്തെ കിള്ളിക്കൂടിലെ ആശാ തമ്പിയും ഇപ്പോൾ ഭൂതകാലത്തിലെ ആശയും, ഇത് 39മത്തെ വർഷം, എന്റെ ആദ്യത്തെ കേരള സംസ്ഥാന അവാർഡും. ഇത് തീർച്ചയായും വളരെ സംതൃപ്തിയേകുന്ന ഒരു നിമിഷമാണ്. ഞാൻ ഈ അവാർഡിന് അർഹയാണെന്ന് കരുതിയ എല്ലാ ജൂറി അംഗങ്ങൾക്കും വൈകുന്നേരം മുഴുവൻ എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി. നിരവധിപേർ എനിക്കൊപ്പം സന്തോഷിക്കുന്നുവെന്നറിയുന്നത് എന്നെ അനുഗ്രഹീതയാക്കുന്നു. എല്ലാവർക്കും നന്ദി,” പുരസ്‌കാരം ലഭിച്ചതുമായി ബന്ധപെട്ടു രേവതി പ്രതികരിച്ചു.

Read Here: ‘ഇതാണ് അവൾ’ എന്ന് ഒറ്റവരിയില്‍ പറയാൻ പറ്റില്ല; ‘ഭൂതകാല’ത്തിലെ കഥാപാത്രത്തെക്കുറിച്ച് രേവതി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Class to 80s get together revathy suhasini khushboo lissie photo

Best of Express