തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ് ഓഫ് 80സി’ലെ സാന്നിദ്ധ്യമായിരുന്ന കന്നഡ ചലച്ചിത്ര താരം അംബരീഷിന് കൂട്ടുകാരുടെ ആദരാഞ്ജലി. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കൂട്ടായ്മില്‍ സജീവമായി പങ്കെടുക്കാന്‍ ശ്രമിച്ചിരുന്നു അംബരീഷ്.
Read More: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു
പ്രിയ സുഹൃത്തും സഹോദരനും എന്ന് അംബരീഷിനെ വിശേഷിപ്പിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്റെ കുറിപ്പ് ഇങ്ങനെ.
“പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണ്. കുടുംബത്തിനു എന്റെ അനുശോചനങ്ങള്‍. പ്രാര്‍ത്ഥന, സ്നേഹം”.
‘നഷ്ടമായത് വിലപ്പെട്ട, വലിയ മനസ്സുള്ള ഒരിതിഹാസത്തിനെ, പ്രിയപ്പെട്ട കൂട്ടുകാരനെ…’ ക്ലാസ്സ് ഓഫ് 80സി’ന് തുടക്കം കുറിച്ച സുഹാസിനി പറഞ്ഞു.
We lose a gem a legend a great heart and a very dear friend
— Suhasini Maniratnam (@hasinimani) November 24, 2018
“ഞെട്ടിക്കുന്ന വാര്‍ത്ത… വിശ്വസിക്കാന്‍ ആവുന്നില്ല… അത് കള്ളമാണ് എന്ന് മനസ്സ് പറയുന്നു. പ്രിയപ്പെട്ട സുഹൃത്ത് അംബരീഷ്ജിയുടെ പെട്ടന്നുള്ള മരണം ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു. മനസ്സ് അദ്ദേഹത്തിന്റെ പത്നി സുമയോടും കുടുംബത്തോടുമൊപ്പം. ജീവിതത്തോട് വലിയ പ്രതിപത്തിയുള്ള ആളായിരുന്നു, കന്നഡ സിനിമയുടെ രാജാവ്. അത്രയും കരുണയുള്ളവരെ ദൈവം ഇപ്പോള്‍ സൃഷ്ടിക്കുന്നില്ല. നിങ്ങള്‍ എന്നും ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും. നിങ്ങളില്ലാതെ ഞങ്ങള്‍ പൂര്ണ്ണരാവുന്നില്ല സര്”, ഖുശ്ബു കുറിച്ചു.
Completely shell shocked..not able to come to terms..mind says it has to be untrue.. sudden demise of our great friend #Ambreeshji has left us shattered and heartbroken.. our thoughts are with his wife #Suma mam n his son #Abhi n the entire family..#RIP #Ambareesh Sirpic.twitter.com/rTBuFHkxX9
— Khushbu Sundar.. (BJPwaalon ab thoda araam karlo) (@khushsundar) November 24, 2018
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് നടനും മുന്‍കേന്ദ്രമന്ത്രിയുമായ അംബരീഷ് മരണമടഞ്ഞത്. ഏറെ നാളുകളായി ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. പല തവണ ആരോഗ്യം മോശമായിട്ടും അതിനെയെല്ലാം അതിജീവിച്ചു അംബരീഷ് ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. ഇന്നലെ വൈകുന്നേരം കൂടി കര്‍ണാടകത്തിലെ മാണ്ട്യയില്‍ നടന്ന ബസ് അപകടത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു അംബരീഷ്. അതിനു ശേഷമാണ് ശ്വാസതടസം അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
ചലച്ചിത്ര താരം സുമലതയാണ് ഭാര്യ, അഭിഷേക് മകനാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook