അന്നും ഇന്നും എന്റെ പ്രിയപ്പെട്ടവർ: നായികമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് റഹ്‌മാൻ

നദിയ മൊയ്തു, അംബിക, രാധ, രാധിക, മേനക, സുമലത, സ്വപ്ന, ഖുശ്‌ബു, സരിത എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് റഹ്മാൻ ഷെയർ ചെയ്തിരിക്കുന്നത്

Class of 80s Reunion Photos: Rahman, Nadia moidu, Sumalatha, Radhika, Ambika, Radha, Swapna, Saritha, Mohanlal, Chiranjeevi

ഒരു കാലത്തു മലയാള സിനിമയുടെ യുവതയുടെ തുടിപ്പായിരുന്നു റഹ്‌മാൻ എന്ന താരം. ‘കൂടെവിടെ’ എന്ന ചിത്രത്തിൽ തുടങ്ങി പിന്നീട് മലയാളത്തിലെ മുൻനിര നായകനായി. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും കടന്ന റഹ്‌മാൻ ഇപ്പോഴും അഭിനയത്തിൽ സജീവമായി തന്നെ തുടരുന്നു.

തന്റെ മുൻകാല നായികമാരായ നദിയ മൊയ്തു, അംബിക, രാധ, രാധിക, മേനക, സുമലത, സ്വപ്ന, ഖുശ്‌ബു, സരിത എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈയടുത്തു ഹൈദരാബാദിൽ തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വീട്ടിൽ നടന്ന എൺപതുകളുടെ താരങ്ങളുടെ ഒത്തുചേരലിൽ നിന്നുള്ള ചിത്രങ്ങളാണവ.

 

View this post on Instagram

 

A post shared by Rahman (@rahman_actor) on

Read Here: 80s Reunion 2019: താരപ്രഭയില്‍ മറ്റൊരു കൂടിച്ചേരല്‍

1980 കളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ‘ക്ലാസ് ഓഫ് 80’. സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ട്.  ഓരോ സംഗമത്തിലും ഡ്രസ് കോഡ് ഉണ്ടാവാറുണ്ട്. ഇത്തവണ കറുപ്പായിരുന്നു ഡ്രസ് കോഡ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Class of 80s reunion photos rahman shares pictures with nadia khushbu

Next Story
ബാലതാരത്തിൽനിന്നും നായകനിലേക്ക്, മോഹൻലാലിനെ വീണ്ടും കണ്ട് മണിmohanlal, mani, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com