scorecardresearch

ഒരൊറ്റ ഫ്രെയിമിൽ ആരൊക്കെയെന്ന് നോക്കിയേ?; ചിത്രവുമായി സുഹാസിനി

എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങൾക്കൊപ്പം എ ആർ റഹ്മാനെയും ചിത്രത്തിൽ കാണാം

എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങൾക്കൊപ്പം എ ആർ റഹ്മാനെയും ചിത്രത്തിൽ കാണാം

author-image
Entertainment Desk
New Update
ഇന്ന് ആദ്യരാത്രി, നാളെ റേപ്പ് എന്ന് കേട്ടതും ചേച്ചി ഓടി; ഓർമ്മ പങ്കിട്ട് താരങ്ങൾ

എൺപതുകളിലെ താരങ്ങൾ '80s റീയൂണിയൻ' എന്ന പരിപാടിയിൽ ഒന്നിച്ചപ്പോൾ', ഫയൽ ചിത്രം

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒന്നാണ് ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്' കൂട്ടായ്മ. എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയാണ് ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസ്'. ഇടയ്ക്കിടയ്ക്ക് ഗെറ്റ് റ്റുഗദറുകൾ സംഘടിപ്പിക്കാനും ഒത്തുകൂടാനുമൊക്കെ ഈ താരങ്ങൾ സമയം കണ്ടെത്താറുണ്ട്. ഒരുപക്ഷേ, ഇതുപോലൊരു കൂട്ടായ്മ ലോകസിനിമയിൽ എവിടെയും കണ്ടെത്താനാവില്ല.

Read more: കൊച്ചിയിൽ മോഹൻലാലിനു പുതിയ ആഢംബര ഫ്ളാറ്റ്; ചിത്രങ്ങൾ

Advertisment

നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിനും എൺപതുകളിലെ പ്രിയതാരങ്ങളെല്ലാം ഒത്തുചേർന്നിരുന്നു. വിവാഹാഘോഷത്തിനിടെ പകർത്തിയ മനോഹരമായൊരു ഗ്രൂപ്പ് ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് സുഹാസിനി ഇപ്പോൾ. റഹ്മാൻ, പാർവതി, രേവതി, ഖുശ്ബു, സുഹാസിനി,ശോഭന, അംബിക, മേനക, രാധിക, നദിയ മൊയ്തു എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം. ഒപ്പം സംഗീതമാന്ത്രികൻ എ ആർ റഹ്മാനുമുണ്ട് ചിത്രത്തിൽ.

2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു.

Advertisment

കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട 'ദി ക്ലാസ് ഓഫ് എയിറ്റിസ്' എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്.

Read more: മമ്മൂട്ടിയും കുടുംബവും ലണ്ടനില്‍; ചിത്രങ്ങൾ

A R Rahman Revathy Suhasini Maniratnam Rahman Lissy Khushbu Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: