1980 കളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ‘ക്ലാസ് ഓഫ് 80’. സുഹാസിനിയുടെ നേത്രുത്വത്തില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ട്.  ഇത്തവണയും പതിവ് തെറ്റിച്ചില്ല. താരസംഗമത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ സുഹാസിനി മണിരത്നം തന്നെയാണു ആദ്യം റിലീസ് ചെയ്തത്.

Read: വെറും നൊസ്റ്റാള്‍ജിയയല്ല താരങ്ങളുടെ ‘എയ്റ്റീസ് ക്ലബ്ബ്’

മോഹൻലാൽ, ജയറാം, റഹ്മാൻ, ശരത്, അർജുൻ, ജാക്കി ഷറഫ്, ഭാഗ്യരാജ്, സത്യരാജ്, ലിസി, നാദിയ മൊയ്തു, പൂർണിമ, മേനക സുരേഷ്, അംബിക, ഖുശ്ബു, ശോഭന, തുടങ്ങിയവരൊക്കെ ഇത്തവണത്തെ സംഗമത്തിനും എത്തി. ഓരോ സംഗമത്തിലും ഡ്രസ് കോഡ് ഉണ്ടാവാറുണ്ട്. ഇത്തവണ വൈറ്റും ബ്ലൂവുമായിരുന്നു ഡ്രസ് കോഡ്.

Image may contain: 2 people, people smiling, indoor

Image may contain: 20 people, people smiling, people sitting and people standing


Image may contain: 3 people, people smiling, people standing, night and indoor

2009ല്‍ ലിസിയും സുഹാസിനിയും ചേര്‍ന്നാണ് ഇത്തരമൊരു സൗഹൃദകൂട്ടായ്മയ്ക്ക് തുടക്കമിടുന്നത്. എണ്‍പതുകളുടെ കാലത്ത് സിനിമയില്‍ ചുവടുവച്ച് താരങ്ങളായി മാറിയവരാണ് ഒത്തുചേരലില്‍ പങ്കെടുക്കുക. ‘എവര്‍ഗ്രീന്‍ 8’0സ് എന്നായിരുന്നു ആദ്യം ഈ പരിപാടിയുടെ പേര്.

Read: പഴകും തോറും വീര്യം കൂടി താരസൗഹൃദം: 80കളിലെ താരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു

ഒരു രാത്രി പുലരുവോളം താരങ്ങള്‍ക്കു വേണ്ടി മാത്രമുള്ള താരനിശ. തികഞ്ഞ സ്വകാര്യത നിലനില്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പോലും പ്രവേശനമില്ല. ചടങ്ങില്‍ താരങ്ങള്‍ അവരുടെ സിനിമാ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും വിവിധ പരിപാടികളും അവതരിപ്പിക്കുകയും ചെയ്യും.

കേരളം പ്രളയക്കെടുതിയില്‍പ്പെട്ട സമയത്ത് ഈ താരക്കൂട്ടായ്മ മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു സംഭാവനയും നല്കിയുന്നു.  സുഹാസിനി, ഖുശ്ബൂ, ലിസി എന്നിവരാണ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് ഈ ക്ലബ്ബിന്റെ വക സംഭാവന നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook