ന്യൂഡല്‍ഹി: സിനിമാ-ടി.വി താരം അലോക് നാഥിനെ താര സംഘടനയായ സിനി & ടി.വി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ (സി.ഐ.എന്‍.ടിഎ.എ) നിന്നും പുറത്താക്കി. ഒന്നിലധികം യുവതികള്‍ അലോകിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. അലോകിനെ പുറത്താക്കി കൊണ്ടുളള പ്രസ്താവന സംഘടന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

‘അലോകിനെതിരെ നിരവധി യുവതികള്‍ ലൈംഗികാരോപണവും മോശം പെരുമാറ്റവും ആരോപിച്ച സാഹചര്യത്തില്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു,’ സിഐഎന്‍ടിഎഎ അറിയിച്ചു.

ആ​രോ​പ​ണം ഉ​ന്ന​യി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​യു​മാ​യ വി​ന്‍റ ന​ന്ദ​യും അ​ലോ​ക് നാ​ഥും ഉ​ൾ​പ്പെ​ടു​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ട​ന ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​യോ​ഗ​ത്തി​ൽ അ​ലോ​ക് നാ​ഥ് പ​ങ്കെ​ടു​ത്തി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പു​റ​ത്താ​ക്ക​ൽ ന​പ​ടി സ്വീ​ക​രി​ച്ച​ത്. വ​രു​ന്ന മെ​യ് ഒ​ന്നി​നു ചേ​രു​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലും അ​ലോ​ക് നാ​ഥ് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും പു​റ​ത്താ​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ന​ന്ദ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ അ​ലോ​കി​നെ​തി​രെ ന​ടി സ​ന്ധ്യ മൃ​ദു​ലും പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത മ​റ്റൊ​രു സ്ത്രീ​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നുഅ​ലോ​ക് നാ​ഥ് ത​ന്നെ 20 വ​ര്‍​ഷം മു​മ്പ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​ണ് ന​ന്ദ​യു​ടെ ആ​രോ​പ​ണം. ഫെയ്സ്ബു​ക്കി​ലൂ​ടെ​യാ​ണ് വി​ന്‍റ ന​ന്ദ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 19 വ​ര്‍​ഷ​മാ​യി ഞാ​ന്‍ കാ​ത്തി​രു​ന്ന​ത് ഈ​യൊ​രു നി​മി​ഷ​ത്തി​നു വേ​ണ്ടി​യാ​യി​രു​ന്നു, ന​ന്ദ പ​റ​യു​ന്നു.

സി​നി​മാ-​ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ ഏ​റ്റ​വും ക​ഴി​വു​റ്റ, സം​സ്‌​കാ​ര സ​മ്പ​ന്ന​നാ​യ ന​ട​ന്‍, എ​ന്നാ​ണ് പേ​രെ​ടു​ത്തു പ​റ​യാ​തെ ന​ന്ദ സൂ​ചി​പ്പി​ച്ച​ത്. പോ​സ്റ്റി​ലെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ലോ​ക് നാ​ഥി​നെ സം​ശ​യി​ക്കാ​നി​ട​യാ​ക്കി. ഐ​എ​എ​ന്‍​എ​സ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ടാ​ണ്‌ അ​ലോ​ക് നാ​ഥ് ത​ന്നെ​യാ​ണ് ത​ന്നെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് ന​ന്ദ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook