Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയിലായിരുന്നു അന്ത്യം

Sunil Guruvayoor

ഗുരുവായൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍.

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് നിരവധി മലയാള സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

മഞ്ജു വാര്യർ, മനോജ് കെ ജയൻ, രഞ്ജിത്ത് ശങ്കർ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേർ സുനിൽ ​ഗുരുവായൂരിന് ആദരാഞ്ജലികൾ അർപ്പിച്ചു.

“സുനിൽ ഗുരുവായൂർ അന്തരിച്ചു. മലയാള സിനിമയിലെ പ്രശസ്തനായ ഏറ്റവും നല്ല ഒരു സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം. കുറെ ചിത്രങ്ങളിൽ സുനിലേട്ടനുമായി സഹകരിക്കാൻ സാധിച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം എന്ന് പറയുന്നത് 1988-ൽ എൻ്റെ ആദ്യ ചിത്രത്തിൻ്റെ സെറ്റിൽ (വയനാട്ടിൽ വച്ച്) എന്റെയൊരു ഫോട്ടോ എടുത്ത് ചിത്രഭൂമിയിൽ …”മലയാള സിനിമയിലേക്ക് ഒരു പുതിയ നടൻ മനോജ്” എന്ന ടൈറ്റിലോട് കൂടി ആദ്യമായി കൊടുത്തത് സുനിലേട്ടനാണ്.. മറക്കില്ലൊരിക്കലും, ” ആദരാഞ്ജലികൾ നേർന്ന് മനോജ് കെ ജയൻ കുറിച്ചതിങ്ങനെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Cinema still photographer sunil guruvayoor passes away

The moderation of comments is automated and not cleared manually by malayalam.indianexpress.com