സിനിമ, സീരിയൽ നടി ബേബി സുരേന്ദ്രൻ അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം

Baby Surendran , Baby Surendran died, Baby Surendran films, ബേബി സുരേന്ദ്രൻ

സിനിമ- സീരിയൽ അഭിനേത്രിയായി ബേബി സുരേന്ദ്രൻ (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ദിവസം ബേബി സുരേന്ദ്രനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

എന്‍റെ സൂര്യപുത്രിക്ക്, സന്താനഗോപാലം, കഴകം, വർണ്ണപ്പകിട്ട്, മേലേവാര്യത്തെ മാലാഖക്കുട്ടികൾ, കിഴക്കുണരും പക്ഷി, ഹൈവേ, തച്ചോളി വർഗീസ് ചേകവർ, ഇന്നലെകളില്ലാതെ,ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ, സ്ത്രീധനം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ബേബി സുരേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്.

സിനിമ, സീരിയൽ രംഗത്തുനിന്നുള്ള നിരവധി പേരാണ് നടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Cinema serial actress baby surendran passes away

Next Story
Malik Release Review Rating: ‘മാലിക്’ ഇന്ന് അർദ്ധരാത്രി മുതൽMalik, Malik Release, Malik review, Malik rating, Malik malayalam movie review, Malik movie review, malik film review, malik full movie download, malik watch online, Malik telegram, Malik malayalam movie download, Malik movie free download, Malik Review, Malik Rating, Malik Malayalam Movie Review, മാലിക്, മാലിക് റിവ്യൂ
The moderation of comments is automated and not cleared manually by malayalam.indianexpress.com