സിനിമാ പ്രേമികളുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബിന്റെ(സി.പി.സി) 2017ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലിനും(തൊണ്ടിമുതലും ദൃക്‌സാക്ഷിയും) നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും(ടേക്ക് ഓഫ്) ലഭിച്ചു. മികച്ച സംവിധായകനുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്. ചിത്രം അങ്കമാലി ഡയറീസ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥക്കുള്ള അവാര്‍ഡിന് സജീവ് പാഴൂർ അർഹനായി. സംഭാഷണ രചനയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്‌ക്കരനും സജീവ് പാഴൂരും സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ക്ക് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചു. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലെ പ്രകടനത്തിന് സ്വഭാവ നടിക്കുള്ള അവാര്‍ഡ് കൃഷ്ണ പദ്മകുമാര്‍ സ്വന്തമാക്കി.

മികച്ച ഛായാഗ്രാഹണത്തിനുള്ള പുരസ്‌ക്കാരം ഗിരീഷ് ഗംഗാധരന്‍, രാജീവ് രവി എന്നിവര്‍ പങ്കിട്ടു. അങ്കമാലി ഡയറീസ്, സോളോ എന്നീ ചിത്രങ്ങളാണ് ഗിരീഷിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് രാജീവ് രവിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച സംഗീത സംവിധായകന്‍ – റെക്‌സ് വിജയന്‍ (മായാനദി, പറവ ), മികച്ച എഡിറ്റര്‍ കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും).

ഓഡിയന്‍സ് പോളിലെ ശക്തമായ മത്സരത്തിന് ശേഷം അവസാന റൗണ്ടില്‍ മായാനദി, പറവ, ടേക്ക് ഓഫ്, അങ്കമാലി ഡയറീസ് തുടങ്ങിയ മികച്ച ചിത്രങ്ങളുടെ കൂടെ മത്സരിച്ചാണ് ജൂറി അഭിപ്രായത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുന്നിലെത്തിയത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് കെജി ജോര്‍ജ്ജ് അര്‍ഹനായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ