തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ( നവംബര്‍ 14) സിനിമ ബന്ദ്. സിനിമ ടിക്കറ്റുകള്‍ക്ക് അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമാ ചിത്രീകരണം അടക്കം നിര്‍ത്തിവച്ചാണ് ബന്ദ്. ജിഎസ്‌ടിക്കു പുറമേ വിനോദ നികുതി കൂടി ഈടാക്കുന്നത് സിനിമ മേഖലയെ തകര്‍ക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു. സിനിമ ടിക്കറ്റുകള്‍ക്ക് വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നേരത്തെ രംഗത്തെത്തിയിരുന്നു.

Read Also: കാവ്യ വീണ്ടും സിനിമയിലേക്ക് വരുമോ?; താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്ന് ദിലീപ്

സിനിമ ടിക്കറ്റിനുണ്ടായിരുന്ന ജിഎസ്‌ടി നിരക്കുകൾ കുറച്ചതോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദ നികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. സെപ്‌റ്റംബർ ഒന്നു മുതൽ വിനോദ നികുതി ഈടാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ ജിഎസ്‌ടിക്കും പ്രളയ സെസിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ നിലപാട്.

Read Also: ‘പെണ്ണഴകില്‍ മമ്മൂട്ടി’; മാമാങ്കം പുതിയ ലുക്ക് വൈറല്‍

ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചാണ് കേന്ദ്രം സിനിമാശാലകള്‍ക്കും പ്രേക്ഷകര്‍ക്കും അനുകൂലമായ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി ചേര്‍ക്കുകയാണ് തദ്ദേശഭരണവകുപ്പ് ചെയ്തത്. ഇതിലൂടെ സിനിമ കാണുന്നവര്‍ക്ക് ലഭിക്കുമായിരുന്ന ആനൂകൂല്യവും ഇല്ലാതായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook