Christy OTT Release: മാളവിക മോഹനനും മാത്യുവും ഒന്നിച്ച ‘ക്രിസ്റ്റി’ ഒടിടിയിലേക്ക്. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 17 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മാർച്ച് 10 മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും.

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ് കുറുപ്പ് , വീണാ നായര്‍, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
പ്രായത്തിൽ മുതിർന്ന സ്ത്രീയുമായുള്ള പ്രണയമാണ് ക്രിസ്റ്റിയിലൂടെ നവാഗതനായ ആൽവിൻ ഹെൻറി പറയുന്നത്.