scorecardresearch

Christopher OTT: മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ' ഒടിടിയിലേക്ക്

Christopher OTT: ബി ഉണ്ണികൃഷ്‌ണൻ - ഉദയകൃഷ്‌ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ' ഒടിടിയിലേക്ക്

Christopher OTT: ബി ഉണ്ണികൃഷ്‌ണൻ - ഉദയകൃഷ്‌ണ കൂട്ടുകെട്ടിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ' ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
Christopher, Christopher ott, Mammootty

Christopher OTT:ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രമാണ് 'ക്രിസ്റ്റഫർ.' ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഫെബ്രുവരി 9ന് റിലീസിനെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കുകയാണ്. മാർച്ച് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ ചിത്രം സട്രീം ചെയ്യാൻ ആരംഭിക്കും.

Advertisment

'ക്രിസ്റ്റഫർ' എന്ന അതിജാഗ്രതയുള്ള പോലിസുദ്യോഗസ്ഥന്റെ ജീവചരിത്രം എന്നാണ് സിനിമയുടെ ടാഗ് ലൈൻ. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ജീവചരിത്രമന്വേഷിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.

ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രത്തിനേക്കാൾ അയാളുടെ പ്രത്യേക രീതിയിലുള്ള എൻകൗണ്ടറുകളെ കുറിച്ചും അയാൾ അതിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് സിനിമയുടെ ആദ്യ ഘട്ടത്തെ മുന്നോട്ട് നയിക്കുന്നത്. രണ്ടാം പകുതിയിൽ പതിവ് പൊലീസ് സിനിമകളുടെ രീതിയിലേക്ക് സിനിമ മടങ്ങി പോകുന്നു.റേപ്പ്' ആണ് സിനിമയുടെ പ്രധാന പ്രമേയം.

Advertisment

സ്നേഹ പ്രസന്ന, ഐശ്വര്യ ലക്ഷ്മി, അമല പോൾ, അതിഥി, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

B Unnikrishnan OTT Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: