ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ഫെബ്രുവരി 7നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം പ്രമോഷൻ തിരക്കിലാണ്. ദുബായ് അറേബ്യൻ സെന്ററിൽ ഇന്നലെ താരങ്ങൾ മാധ്യമങ്ങളെ കാണാനെത്തി. മാധ്യമ സമ്മേളനത്തിനെത്തിയ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
താരങ്ങൾ ദുബായിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നടിമായ ഐശ്വര്യ ലക്ഷ്മി, സ്നേഹ, മീര എന്നിവരാണ് ചിത്രം ഷെയർ ചെയ്‌തത്. “ഞാനും മമ്മൂക്കയും മണലാരണ്യവും” എന്ന അടികുറിപ്പോടെയാണ് ഐശ്വര്യ ചിത്രം പങ്കുവച്ചത്. ഐഷൂനൊപ്പമുള്ള ചുള്ളനെതാണെന്നാണ് ആരാധകരുടെ ചോദ്യം.
‘വിത്ത് മൈ ഫേവറേറ്റ്സ്’ എന്നു കുറിച്ചാണ് നടി സ്നേഹ ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും, ഭർത്താവും നടനുമായ പ്രസന്നയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്‌തത്.
മീര നന്ദൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യ ലക്ഷ്‌മി, മീര, സ്നേഹ എന്നിവർ സെൽഫി എടുക്കുമ്പോൾ പുറകിൽ നിന്ന് എത്തി നോക്കുകയാണ് മമ്മൂട്ടി. നിങ്ങളുടെ പുറകിൽ നിൽക്കുന്ന ആ യുവാവ് ആരാണെന്നാണ് കമന്റ് ബോക്‌സിൽ നിറയുന്നത്.
മമ്മൂട്ടി, സ്നേഹ, ഐശ്വര്യ ലക്ഷ്‌മി, ഷൈൻ ടോ ചാക്കോ, ശരത് കുമാർ, സിദ്ദിഖ്, അമല പോൾ തുടങ്ങിയ വലിയ താരനിര തന്നെ ക്രിസ്റ്റഫറിലുണ്ട്. ഉദയകൃഷ്‌ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ആർ ഡി ഇല്യൂമിനേഷൻസാണ് ചിത്രം നിർമിക്കുന്നത്.