/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-fi-2025-12-12-10-25-39.jpg)
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-6-2025-12-12-10-26-17.jpg)
യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനായി.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-5-2025-12-12-10-26-17.jpg)
ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിലുള്ളത്.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-4-2025-12-12-10-26-17.jpg)
നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-7-2025-12-12-10-26-17.jpg)
കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് വൈബ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അർജുൻ ഇപ്പോൾ.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-3-2025-12-12-10-26-17.jpg)
ഭാര്യ നിഖിതയേയും മകൾ അൻവിയേയും ചിത്രങ്ങളിൽ കാണാം. കുട്ടിക്കുറുമ്പുമായി ചിത്രങ്ങളിൽ ശ്രദ്ധ നേടുകയാണ് അൻവി.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-2-2025-12-12-10-26-17.jpg)
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
/indian-express-malayalam/media/media_files/2025/12/12/arjun-ashokan-and-family-1-2025-12-12-10-26-17.jpg)
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം', 'ഉണ്ട' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ജൂൺ' എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. സൂപ്പർ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളെല്ലാം സമീപകാലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us