ഹോളിവുഡിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ഇന്നാണ് വിതരണം ചെയ്തത്. ഗോൾഡൻ ഗ്ലോബിന്റെ 76-ാം പതിപ്പിൽ മികച്ച നടനായി തിരഞ്ഞടുക്കപ്പെട്ടത് ക്രിസ്റ്റ്യൻ ബെയ്‍ലാണ്. മ്യൂസിക്കല്‍, കോമഡി വിഭാഗത്തിലാണ് താരത്തിന്റെ പുരസ്‌കാര നേട്ടം. ‘വൈസ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഇത് രണ്ടാം തവണയാണ് ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കുന്നത്.

നിരവധി പേരാണ് ക്രിസ്റ്റ്യന്‍ ബെയിലിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. ക്രിസ്റ്റ്യന്‍ ബെയിലിന്റെ പുസ്കാര നേട്ടം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ പ്രസംഗമായിരുന്നു. പുരസ്കാര വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. അദ്ദേഹം സാത്താന് നന്ദി പറഞ്ഞതാണ് ചര്‍ച്ചായായി മാറിയത്.

Also Read: കറുപ്പിലും വെളുപ്പിലും തെളിയുന്ന മനുഷ്യത്വത്തിന്റെ മുഖങ്ങള്‍: അൽഫോൺസോ കുവറോണിന്റെ ‘റോമ’

‘ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് പ്രചോദനം നല്‍കിയ സാത്താന് നന്ദി,’ ക്രിസ്റ്റ്യന്‍ ബെയില്‍ പറഞ്ഞു. വൈസ് എന്ന ചിത്രത്തില്‍ സംവിധായകനായ ആദം മക്കെ തന്നെ തിരഞ്ഞെടുത്തതിന്റെ കാരണവും ബെയില്‍ വ്യക്തമാക്കി. ‘ഒട്ടും വ്യക്തിപ്രഭാവമില്ലാത്ത, എല്ലാവരാലും ശപിക്കപ്പെട്ട ഒരാളെയായിരുന്നു സംവിധായകന്‍ തേടിയത്. അങ്ങനെ അദ്ദേഹം എന്നെ കണ്ടെത്തി,’ ബെയില്‍ പ്രസംഗത്തില്‍ പറഞ്ഞു.

ബെയിലിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വേഗത്തിലാണ് വൈറലായി മാറിയത്. ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ട്രോളുകളും മെമെകളും തയ്യാറാക്കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ശക്തനായ പ്രസിഡന്റായി കണക്കാക്കപ്പെടുന്ന റിച്ചാര്‍ഡ് ബ്രൂസ് ചെനിയുടെ ജീവിതം പശ്ചാത്തലമാക്കിയുളള സിനിമയാണ് വൈസ്. ചെനിയായി വേഷമിട്ടത് ക്രിസ്റ്റ്യന്‍ ബെയിലായിരുന്നു. ചിത്രത്തില്‍ ചെനിയായി അഭിനയിക്കാനായി ബെയില്‍ നടത്തിയ പ്രയത്നം ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ