തമിഴകത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ചിയാൻ വിക്രം. താരത്തിന്റെ അധികമാരും കാണാത്ത അപൂർവ്വ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കൗമാര-യൗവ്വനകാലത്തുനിന്നുള്ളതാണ് ചിത്രങ്ങൾ. ബോക്സിംഗ് പരിശീലനത്തിന് ഇടയിൽ നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
താരത്തിന്റെ ജന്മദിനമായിരുന്നു അടുത്തിടെ. സൂപ്പർതാരം ചിയാൻ വിക്രമിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ആർഎസ് വിമൽ ‘മഹാവീർ കർണ്ണ’യുടെ മേക്കിങ് വീഡിയോ പങ്കുവച്ചിരുന്നു. വിമലിന്റെ സംവിധാനത്തിൽ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്. 32 ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്തും പുറത്തിറക്കും.
എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീർ കർണ്ണ’. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബാഹുബലി: ദ കൺക്ലൂഷൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റാണിത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നത്. ‘മഹാവീർ കർണ്ണ’യുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വിക്രമിനു പുറമെ ബോളിവുഡിൽ നിന്നുളള താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിറകിൽ പ്രവർത്തിച്ച ടെക്നീഷൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായിരുന്നു ‘മഹാവീർ കർണ്ണ’യുടെ ചിത്രീകരണം.
Read more: മഹാവീര കർണ്ണൻ: തകർപ്പൻ ലുക്കിൽ വിക്രം; പിറന്നാൽ ആശംസയുമായി ധ്രുവ് വിക്രം – വീഡിയോ