പ്രണവിന്റേയും കാളിദാസിന്റേയും സിനിമകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയിലേക്കെത്തുന്നത്. വിക്രമിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേരിനെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഊഹങ്ങള്‍ക്ക് വിട നല്‍കി വിക്രം തന്നെ ചിത്രത്തിന്റെ പേര് പരസ്യമാക്കി. ‘വര്‍മ്മ’ എന്നാണ് ധ്രുവിന്റെ ആദ്യ ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഇപ്പോഴിതാ മകന്റെ ചിത്രത്തിൽ ഒരു നായികയെ തേടിയിറങ്ങിയിരിക്കുകയാണ് വിക്രം. മനോഹരമായൊരു വീഡിയോയിലൂടെയാണ് വിക്രം ചിത്രത്തിന് നായികയെ തേടിയിരിക്കുന്നത്.

അവൾ ആരാണെന്ന ചോദ്യവുമായാണ് ഇൻസ്റ്റഗ്രാമിൽ വിക്രം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതെ അവളെ കാണാനില്ല , അവള്‍ നിങ്ങളാണെങ്കില്‍ അല്ലെങ്കില്‍ അവളെ പോലെയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങള്‍ക്കയക്കുക. നിങ്ങളെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു. സമയമെടുത്തോളു എന്നാല്‍ അധികം വൈകേണ്ട എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അവള്‍ സുന്ദരിയാണ്, രസികയാണ്, ക്യൂട്ട് ആണ്, ഒരേ സമയം മാലാഖയും പിശാചുമാണ് ഇതാണ് നായികയ്ക്കായുള്ള കാസ്റ്റിങ് കോൾ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍.

YOU'RE GODDAMN RIGHT. #varmathemovie #dirbala #dhruvvikram #E4entertainment @Itsjosephjaxson

A post shared by Vikram (@the_real_chiyaan) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ