വർഷങ്ങളായി തന്റെ കുടുംബത്തെ പരിചരിക്കുന്ന ജോലിക്കാരിയുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി ചിയാൻ വിക്രം. വിക്രം നേതൃത്വം നൽകിയ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.
തിരുപ്പോരൂർ കന്തസാമി ക്ഷേത്രത്തിൽ വച്ചാണ് വിക്രമിന്റെ വീട്ടിലെ ജോലിക്കാരായ ഒഴിമാരന്റെയും മേരിയുടെയും മകൻ ദീപകിന്റെ വിവാഹം നടന്നത്. വിവാഹം നടത്തുക മാത്രമല്ല, ചടങ്ങുകളിൽ സജീവ പങ്കാളിയായി നിറഞ്ഞുനിൽക്കുകയും ചെയ്തു വിക്രം. ദീപകിന് താലി എടുത്ത് നൽകിയതും വിക്രമായിരുന്നു.

വിക്രമിന്റെ വീട്ടിൽ 40 വർഷമായി ജോലി ചെയ്ത ആളാണ് ഒഴിമാരൻ. അടുത്തിടെയാണ് ഒഴിമാരൻ മരണപ്പെട്ടത്. ഇപ്പോൾ ഭാര്യ മേരിയും വിക്രമിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയാണ്.