scorecardresearch

ചിരഞ്ജീവി കുടുംബത്തിലെ പുതിയ അതിഥിയുടെ പേരിതാ...

ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണിന് ജൂൺ 20-നാണ് പെൺകുഞ്ഞ് ജനിച്ചത്

ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണിന് ജൂൺ 20-നാണ് പെൺകുഞ്ഞ് ജനിച്ചത്

author-image
Entertainment Desk
New Update
Ram Charan| Ram Charan daughter| Chiranjeevi family

കുടുംബത്തിനൊപ്പം ചിരഞ്ജീവിയും രാം ചരണും, Photo: Ram Charan/ Instagram

തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസനയുടെ തങ്ങളുടെ ആദ്യ കൺമണിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് രാം ചരൺ പേര് ആരാധകരെ അറിയിച്ചത്.

Advertisment

ക്ലിൻ കാര കോനിഡേല എന്നാണ് മകൾക്കു നൽകിയ പേര്. ലളിത സഹസ്ര നാമത്തിൽ നിന്നാണ് പേര് തിരഞ്ഞെടുത്തത്. ദൈവീമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊർജം എന്നതാണ് ഈ പേര് കൊണ്ട് അർത്ഥമാക്കുന്നത്. വളരെ നല്ല പേര്, ദൈവം നിങ്ങളെ അനുഗ്രഹിക്കും, അവരുടെ സന്തോഷം വിലമതിക്കാനാകാത്തതാണ് എന്നാണ് പോസ്റ്റിനു താഴെ നിറയുന്നത്.

ജൂൺ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുന്ന സമയം രാം ചരണും ഭാര്യയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

Advertisment

"ഉപാസനയും കുഞ്ഞും സുഖമായി വരുന്നു. സുമന, ഉമ, ലത, ശുഭറെഡ്ഡി, അനിത ഇന്ദ്രസേന, തേജ്വി തുടങ്ങി എല്ലാ ഡോക്ടർമാരോടും അപ്പോളോ ആശുപത്രിയിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഉപാസനയും കുഞ്ഞും ആരോഗ്യവതികളാണ്. വളരെ നല്ല ഡോക്ടർമാർ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പേടിയൊന്നുമില്ലായിരുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകർക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകും. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്," രാം ചരൺ പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെയാണ് തെലുങ്ക് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് പിറന്നത്. സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ രാമചരണിന്റെ കുഞ്ഞിനായി ഒരു ഗാനം ഒരുക്കിയിരുന്നു.

പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടാകുന്നത്. അടുത്തിടെ, ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ, വൈകി നടന്ന ഗർഭധാരണത്തെക്കുറിച്ച് ഉപാസന തുറന്ന് പറഞ്ഞിരുന്നു. ‘സമൂഹം ആഗ്രഹിച്ചപ്പോഴല്ല, ഞങ്ങൾ ആഗ്രഹിച്ചപ്പോൾ അമ്മയാകാൻ സമയം തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഇത് ഏറ്റവും നല്ല സമയമാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ രണ്ടു പേരും ഇപ്പോൾ സാമ്പത്തികമായി സുരക്ഷിതരാണ്.’

‘ഇത് ഞങ്ങളുടെ ഒന്നിച്ചുള്ള തീരുമാനമായിരുന്നു. ദമ്പതികൾ എന്ന നിലയിൽ, ആ കാര്യത്തിൽ കുടുംബത്തിൽ നിന്നോ പുറത്തുള്ളവരിൽ നിന്നോ സമ്മർദ്ദം വരാൻ ഞങ്ങൾ അനുവദിച്ചില്ല.’ അവർ കൂട്ടിച്ചേർത്തു.

Ram Charan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: