scorecardresearch

ലൂസിഫറിന്റെ കഥ തെലുങ്കു പ്രേക്ഷകരെ ബോറടിപ്പിക്കും, അതുകൊണ്ടു ഞങ്ങളൊന്നു മാറ്റിപിടിച്ചു : ചിരഞ്ജീവി

ലൂസിഫറിന്റെ തെലുങ്കു റീമേക്കായ ‘ ഗോഡ്ഫാദര്‍’ ല്‍ സ്റ്റീഫന്‍ നെടുമ്പിളളിയായി എത്തുന്നത് ചിരഞ്ജീവിയാണ്.

ലൂസിഫറിന്റെ കഥ തെലുങ്കു പ്രേക്ഷകരെ ബോറടിപ്പിക്കും, അതുകൊണ്ടു ഞങ്ങളൊന്നു മാറ്റിപിടിച്ചു : ചിരഞ്ജീവി

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’.ചിത്രത്തിന്റെ തെലുങ്കു റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ചിരഞ്ജിവിയാണ് സ്റ്റീഫന്‍ നെടുമ്പിളളിയായി സ്‌ക്രീനില്‍ എത്തുന്നത്. ‘ ഗോഡ്ഫാദര്‍’ എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെയും ചിരഞ്ജീവിയെയും താരതമ്യപ്പെടുത്തി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.

ഗോഡ്ഫാദറിന്റെ പ്രചരണത്തിനിടയില്‍ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്. ‘ ലൂസിഫറിന്റെ കഥയില്‍ ഞാന്‍ തൃപ്തനല്ലായിരുന്നു. തെലുങ്കു പ്രേക്ഷകരെ അതു നല്ലരീതിയില്‍ ബോറടിപ്പിക്കും. അതുകൊണ്ടു ഞങ്ങള്‍ കഥ കുറച്ചു കൂടി മികച്ചതാക്കിയിട്ടുണ്ട്. ഒരു ശതമാനം പോലും നിങ്ങളെ ഈ സിനിമ ബോറടിപ്പിക്കില്ല’ ചിരഞ്ജീവി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്.

മോഹന്‍ രാജയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാം ചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 5 നു ചിത്രം തീയറ്ററുകളിലെത്തും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chiranjeevi says lucifer malayalam story is boring to telugu audience made changes in godfather