Latest News
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
ഡെൽറ്റ പ്ലസ് വകഭേദം: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ വീണ്ടും ചോദ്യം ചെയ്യും
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു

കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന

മേഘ്ന മൂന്ന് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും

chiranjeevi sarja, meghana raj, chiranjeevi, arjun sarja, chiru sarja, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, Meghna Raj, മേഘ്ന രാജ്, മേഘ്ന രാജിന്റെ ഭർത്താവ് മരിച്ചു, Chiranjeevi Sarja Passes Away, Chiranjeevi Sarja Meghana Raj, ചിരഞ്ജീവി സർജ, iemalayalam, ഐഇ മലയാളം

പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാടിൽ ഹൃദയം തകർന്ന് നടി മേഘ്ന രാജ്. ആദ്യത്തെ കൺമണിയെ കാണാൻ കാത്തു നിൽക്കാതെയാണ് ചിരഞ്ജീവി സർജ പോയത്. മേഘ്ന മൂന്ന് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

ഞായറാഴ്ചയായിരുന്നു ചിരഞ്ജീവി സർജയുടെ അന്ത്യം. മൃതദേഹം ഇപ്പോൾ ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിര തന്നെ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ചിരഞ്ജീവി സർജയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ താരങ്ങളും രംഗത്തെത്തി. നസ്രിയ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയവരാണ് ചിരഞ്ജീവി സർജയ്ക്ക് ആദരാഞ്ലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഏറെ വേദനിപ്പിക്കുന്നു എന്നും ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് മേഘ്നയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും ഇവർ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ് എന്നാണ് നസ്രിയ കുറിച്ചത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

Read More: ഈ ദുഃഖം മറികടക്കാൻ മേഘ്നയ്ക്ക് കരുത്തുണ്ടാകട്ടെ; ചിരജ്ഞീവി സർജയ്ക്ക് ആദരാജ്ഞലികളുമായി താരങ്ങൾ

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chiranjeevi sarjas death meghna raj is three months pregnant

Next Story
ഈ ദുഃഖം മറികടക്കാൻ മേഘ്നയ്ക്ക് കരുത്തുണ്ടാകട്ടെ; ചിരഞ്ജീവി സർജയ്ക്ക് ആദരാഞ്ജലികളുമായി താരങ്ങൾchiranjeevi sarja, meghana raj, chiranjeevi, arjun sarja, chiru sarja, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age, Meghna Raj, മേഘ്ന രാജ്, മേഘ്ന രാജിന്റെ ഭർത്താവ് മരിച്ചു, Chiranjeevi Sarja Passes Away, Chiranjeevi Sarja Meghana Raj, ചിരഞ്ജീവി സർജ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com