അച്ഛൻ ചിരഞ്ജീവി സർജയെയും അമ്മ മേഘ്ന രാജിനെയും പോലെ മകൻ റയാൻ രാജ് സർജയും ഒരു കുഞ്ഞു സൂപ്പർസ്റ്റാറാണ്. മകന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും മേഘ്ന സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. മകൻ പപ്പായെന്നും ദാദായെന്നും വിളിക്കുന്ന പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മേഘ്ന.
പപ്പാ, ദാദാ എന്നു മേഘ്ന പറയുമ്പോൾ അതുകേട്ട് കുഞ്ഞു റയാനും അങ്ങനെ വിളിക്കുകയാണ്. എത്ര കണ്ടാലും മതിവരുന്നില്ല ഈ വീഡിയോ എന്നാണ് ആരാധകർ പറയുന്നത്. എന്തൊരു ക്യൂട്ടാണ് റയാനെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
2020 ജൂൺ ഏഴിനാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അപ്പോൾ മേഘ്ന ഗർഭിണിയായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമാണ്.
നവാഗതനായ വിശാൽ സംവിധായകനായ ത്രില്ലർ മൂവിയിലൂടെ രണ്ടു വർഷത്തിനുശേഷം മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിർമ്മിക്കുന്നത്.