Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

തെന്നിന്ത്യൻ താരസുന്ദരി മേഘ്‌നാ രാജ് വിവാഹിതയാകുന്നു; വരൻ പ്രശസ്ത യുവനടൻ

വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടക്കും

Meghna Raj

തെന്നിന്ത്യയില്‍ വിവിധ ഭാഷാ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയ മേഘ്‌നാ രാജ് വിവാഹിതയാകുന്നു. കന്നട യുവതാരം ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്പോഴാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഡിസംബര്‍ ആറിനാണ് താരജോഡികളുടെ വിവാഹം.

ഇവരുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടക്കും. മുമ്പ് പ്രണയത്തേക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴൊക്കെ ഇരുവരും ഇക്കാര്യം നിഷേധിച്ചിരുന്നു.

Meghna Raj

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chiranjeevi sarja and meghana raj to get engaged soon

Next Story
പുരുഷനെ അധിക്ഷേപിക്കുന്നതല്ല ഫെമിനിസം: പ്രിയങ്ക ചോപ്രpriyanka chopra, bollywood
The moderation of comments is automated and not cleared manually by malayalam.indianexpress.com