ടെൻഷൻ കുറയ്ക്കൂ ഭായി; നാഗാർജുനയ്ക്ക് അത്താഴമൊരുക്കി ചിരഞ്ജീവി

നാഗാർജുനയുടെ പുതിയ ചിത്രം ‘വൈൽഡ് ഡോഗ്’ ഇന്ന് റിലീസിനെത്തുകയാണ്

Chiranjeevi, Nagarjuna Akkineni, Wild Dog, Wild Dog movie, nagarjuna akkineni Chiranjeevi, dia mirza, Wild Dog release, Wild Dog movie full download online

തെലുങ്ക് സിനിമയുടെ അഭിമാനതാരങ്ങളാണ് ചിരഞ്ജീവിയും നാഗാർജുനയും. നാലു പതിറ്റാണ്ടായി മെഗാ സ്റ്റാർ പരിവേഷത്തോടെ നിറഞ്ഞു നിൽക്കുന്ന താരമാണ് ചിരഞ്ജീവി. അതേസമയം പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലെത്തി പിന്നീട് സൂപ്പർസ്റ്റാറായി മാറിയ കഥയാണ് നാഗാർജുനയ്ക്ക് പറയാനുള്ളത്.

ഇപ്പോഴിതാ, നാഗാർജുന പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. നാഗാർജുനയുടെ പുതിയ ചിത്രം വൈൽഡ് ഡോഗ് ഇന്ന് റിലീസിനെത്തുകയാണ്. അതിന്റെ ടെൻഷനിലിരിക്കുന്ന തന്നെ ഒന്നു കൂളാക്കാൻ മെഗാസ്റ്റാർ സ്വയം ഒരുക്കിയ ഡിന്നർ എന്നാണ് നാഗാർജുന കുറിക്കുന്നത്. ചിത്രം പകർത്തിയിരിക്കുന്നത് ചിരഞ്ജീവിയുടെ ഭാര്യ സുരേഖയാണ്.

നല്ല സുഹൃത്തുക്കളായ നാഗാർജുനയും ചിരഞ്ജീവിയും വർഷങ്ങളായി ബിസിനസ് പാർട്ണേഴ്സ് കൂടിയാണ്.

ആക്ഷൻ ത്രില്ലറായ വൈൽഡ് ഡോഗിൽ നാഗാർജുനയെ കൂടാതെ ദിയ മിർസ, സയാമി ഖേർ എന്നിവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ അഷിഷോർ സോളമൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രമാണിത്.

Read more: 25-ാം വിവാഹ വാർഷികം ആഘോഷിച്ച് നാഗാർജുനയും അമലയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chiranjeevi cooks delicious dinner for nagarjuna akkineni

Next Story
ആലിയ ഭട്ടിന് കോവിഡ്rrr, alia bhatt, sita rrr, alia bhatt sita, alia bhatt sita first look, rrr first look, ss arajamouli, rrr release date, telugu news, alia bhatt birthday, sita, ആലിയ ഭട്ട്, രാജമൗലി, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com