/indian-express-malayalam/media/media_files/2025/12/15/sarath-2025-12-15-15-50-56.jpg)
മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ശരത്. ശരത്തിനൊപ്പമുള്ള യാത്രയ്ക്കിടെയുള്ള രസകരമായ ചില നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഗായിക ചിന്മയി. വിമാനയാത്രക്കിടെ ഫെയ്സ് ഷീറ്റ് മാസ്ക് ധരിച്ചിരിക്കുന്ന ശരതിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. മാസ്കും ധരിച്ച് എയർപോർട്ടിൽ നടക്കുന്ന ശരതിന്റെ വീഡിയോയും ചിന്മയി​ ഷെയർ ചെയ്തിട്ടുണ്ട്.
Also Read: ശോഭനയും ഞാനും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു, പക്ഷേ ഒടുവിൽ അവള്‍ കാല് മാറി: ഉര്‍വശി
"എനിക്ക് അറിയാവുന്നതും എപ്പോഴും ആരാധിക്കുന്നതുമായ ഏറ്റവും പ്രതിഭാധനരായ സംഗീതസംവിധായകരിൽ ഒരാളാണ് ശരത്ത് സാർ. അദ്ദേഹത്തെ അറിയുന്നവർക്കും / അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കും അറിയാം.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
ഇന്ന് ഞാൻ അദ്ദേഹത്തെ ഷീറ്റ് മാസ്കിംഗ് ഉപയോഗിക്കാൻ ശീലിപ്പിച്ചു തുടങ്ങി. എൻ്റെ ഇൻഫ്ലൈറ്റ് ഷീറ്റ് മാസ്കിങ്ങിന്‍റെ ഫലം കാണാൻ സ്വൈപ്പ് ചെയ്യുക," എന്ന രസകരമായ​ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഗായിക സിതാര കൃഷ്ണകുമാർ, കെ എസ് ഹരിശങ്കർ എന്നു തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾക്ക് ഇമോജികൾ നൽകിയിരിക്കുന്നത്. ‘ആരാടാ എന്റെ ശരത് സാറിനെ വെള്ളാട്ട് പോക്കറാക്കിയത്’ എന്ന രസകരമായൊരു കമന്റും പോസ്റ്റിനു താഴെ കാണാം.
Also Read: ആ ഹിറ്റ് ചിത്രത്തിന് മോഹൻലാൽ പ്രതിഫലമായി വാങ്ങിയത് 4 ലക്ഷം രൂപ
മഴവിൽ മ്യൂസിക് അവാർഡ‍് 2025ന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു ശരത്തും ചിന്മയിയും.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us