/indian-express-malayalam/media/media_files/uploads/2023/08/Movies.jpg)
ചിങ്ങം ഒന്നിന് ചിത്രീകരണം തുടങ്ങിയത് 13 മലയാളചിത്രങ്ങൾ
പുതുവർഷത്തെ പ്രത്യാശയോടെ വരവേൽക്കുകയാണ് മലയാള സിനിമാലോകവും. മലയാളത്തിലെ താരരാജാക്കന്മായ മമ്മൂട്ടിയുടെയും മോഹലാലിന്റെയും ചിത്രങ്ങളടക്കം പേരിട്ടതും പേരിടാത്തതുമായി പതിമൂന്ന് ചിത്രങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
മമ്മുട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് 'ഭ്രമയുഗം'. വൈനോട്ട് സ്റ്റുഡിയോയും നെറ്റ്ഫ്ലിക്സും ഒന്നിച്ച് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
മോഹലാൽ- ജീത്തുജോസഫ് കൂട്ടുകെട്ടിലെ അഞ്ചാമത്തെ ചിത്രമാണ് 'നേര്'. ഒരു കോര്‍ട്ട് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ഇന്ന്. പ്രിയാമണി, ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാര്‍, അനശ്വര രാജന്‍ എന്നിവരും ചിത്രത്തിലുണ്ട്. ദൃശ്യം 2ൽ വക്കീലായി വന്ന ശാന്തി മായദേവിയും ജീത്തു ജോസഫും ചേർന്നാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റെണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂജയുടെ ദൃശ്യങ്ങൾ മോഹലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ദ്രജിത്ത് നായകനാകുന്ന വരുൺ ജി പണിക്കർ അവതരിപ്പിക്കുന്ന 'ഞാൻ കണ്ടതാ സാറേ', മൈൻഡ് പവർ മണിക്കുട്ടൻ, മാളികപ്പുറം ഫെയിം സമ്പത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ഭാഗ്യലക്ഷ്മി, ബാബുരാജ് ഭക്തപ്രിയൻ സംവിധാനം ചെയ്യുന്ന ചിത്രം, ഷാൻ നവാസ് സംവിധായകനാകുന്ന റൈന, ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഇന്ന് ചിത്രീകരണം ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.