താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ആവേശമാണ്. തെന്നിന്ത്യൻ താരറാണി നയൻതാരയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കൈവരുന്നത്. അമ്മയുടെ കയ്യിലിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ മോഹിച്ച തിരുവല്ലക്കാരി പെൺകുട്ടിയുടെ നിയോഗം തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ ആകുകയെന്നതായിരുന്നു.
Read more: കേരളം മുതൽ കൊറിയവരെ, പനമ്പിള്ളിയിൽ നിന്നും പോളണ്ടിലേക്ക്; എല്ലാ യാത്രകളുടെയും സൂത്രധാരൻ


വോഗ് മാഗസിന്റെ കവർചിത്രത്തിൽ വരെ പ്രത്യക്ഷപ്പെട്ട, തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് നയൻതാരയുടേത്. ഒരർഥത്തിൽ, പോരാട്ടം തന്നെയായിരുന്നു നയൻതാരയുടെ ജീവിതം. പതിനാറു വര്‍ഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നയൻതാരയുടെ കരിയർ മുന്നോട്ട് പോയത്. വ്യക്തിജീവിതത്തിലും കരിയറിലുമെല്ലാം തിരിച്ചടികൾ ഉണ്ടായിട്ടും കൂടുതൽ കരുത്തയായി നയൻതാര തിരിച്ചുവന്നു. സൂപ്പർസ്റ്റാറുകളുടെയോ നായകനടന്മാരുടെയോ സാന്നിധ്യമില്ലെങ്കിലും ഒരു സിനിമയെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുമെന്ന് നയൻതാര തെളിയിക്കുകയായിരുന്നു. ‘മനസ്സിനക്കരെ’യിൽ തുടങ്ങിയ നയൻതാരയുടെ സിനിമാജീവിതം ‘സെയ്റ നരസിംഹ റെഡ്ഡി’യിൽ എത്തിനിൽക്കുന്നു. രജനി, മമ്മൂട്ടി മോഹൻലാൽ, അജിത്, വിജയ്, സൂര്യ, ചിരഞ്ജീവി, ശിവ കാർത്തികേയൻ എന്നു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്ക് ഒപ്പവും നയൻതാര ഇതിനകം തന്നെ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു.
Read more: ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ; നയൻതാരയ്ക്കൊപ്പമുളള പഴയ വീഡിയോയുമായി വിഘ്നേഷ്
ഡയാന മറിയം കുര്യൻ എന്ന പേരിനോട് എന്നേക്കുമായി ഗുഡ് ബൈ പറഞ്ഞ നയൻതാര, 2011 ഓഗസ്റ്റ് 7 നു ഹിന്ദുമതം സ്വീകരിച്ചു. ചെന്നൈ ആര്യസമാജത്തിൽ നിന്നുമാണ് നയൻതാര ഹിന്ദുമതം സ്വീകരിച്ചത്. നയൻതാരയും ബോയ്ഫ്രണ്ട് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹവാർത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ‘നാനും റൗഡി നാന്‍ താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
View this post on Instagram
View this post on Instagram
സീ അവാർഡ് സ്വീകരിക്കാനെത്തിയ നയൻതാര തന്റെ സോഷ്യൽ മീഡിയയിലെ ഫൊട്ടോകളെക്കുറിച്ചും വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറയുകയുണ്ടായി. താൻ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര പറഞ്ഞു.
“ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെയാണ് നയൻതാര ഇക്കാര്യങ്ങൾ പറഞ്ഞത്.
Read more: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു