മലയാള സിനിമയിലെ ഈ താരസഹോദരൻമാർ ആരെന്ന് പറയാമോ?

മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിൽ ചേട്ടൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തപ്പോൾ അതിഥി വേഷത്തിൽ ഈ അനിയനും എത്തിയിരുന്നു

Vinu Mohan, വിനു മോഹൻ, Anu Mohan, അനു മോഹൻ, Sai Kumar, സായ് കുമാർ, Childhood Photos, കുട്ടിക്കാല ചിത്രം, iemalayalam, ഐഇ മലയാളം

സിനിമാതാരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. അങ്ങനെ രണ്ടു താരസഹോദരൻമാരുടെ കുട്ടിക്കാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ കണ്ണിൽ ഉടക്കിയിരിക്കുന്നത്. അവർ മറ്റാരുമല്ല, നടന്മാരായ വിനു മോഹനും അനു മോഹനുമാണ്.

ചേട്ടൻ വിനുവിന്റെ പിറന്നാൾ ദിനത്തിലാണ് അനു ചിത്രം പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Anu Mohan (@anumohan_actor)

ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ ചലച്ചിത്രംരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ചലച്ചിത്രനടനായിരുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനാണ് ഇദ്ദേഹം. നടി ശോഭ മോഹന്റെ മകനായ ഇദ്ദേഹം നടൻ സായി കുമാറിന്റെ അനന്തരവനുമാണ്.

Read More: പിറന്നാൾ കേക്കിൽ കണ്ണും നട്ടിരിക്കുന്ന മലയാളികളുടെ പ്രിയ താരത്തെ മനസിലായോ?

‘നിവേദ്യ’ത്തിന് ശേഷം ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിൾ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം അടുത്തിടെയിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

View this post on Instagram

 

A post shared by Anu Mohan (@anumohan_actor)

ആൽബേർട്ട് ആന്റണിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അനു മോഹന്റെ സിനിമ അരങ്ങേറ്റം. ചേട്ടൻ വിനു മോഹനൊപ്പം ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ അനു മോഹൻ, 2011ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നായക നടനായി രംഗപ്രവേശം ചെയ്തത്.

Read More: ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം; ഈ നടനെ മനസ്സിലായോ?

തീവ്രം, സെവൻത് ഡേ, പിക്കറ്റ് 43, അംഗരാജ്യത്തെ ജിമ്മൻമാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സുജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് അനുമോഹന്റെ കരിയറിലെ വഴിത്തിരിവായത്.

മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലും അനു മോഹൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photos of actors

Next Story
വേദനകളിൽ സാന്ത്വനസ്പർശമായവൾ; ഡോ. ശാന്തയെ ഓർത്ത് ഗൗതമിDr Shanta, Gautami, Dr Shanta dies, Adyar Cancer Institute, Dr Shanta Adyar Cancer institute, chennai news, indian express" />
The moderation of comments is automated and not cleared manually by malayalam.indianexpress.com