സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. നിരവധി താരങ്ങളാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. നടൻ വിനു മോഹൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മ ശോഭ മോഹന്റെ കൈകളിലിരിക്കുന്ന കുഞ്ഞു വിനുവിനെയാണ് ചിത്രത്തിൽ കാണുക. അച്ഛനും കൂടെയുണ്ട്.

Posted by Vinu Mohan on Thursday, February 11, 2021

സിനിമാകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടനാണ് വിനുമോഹൻ. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും അമ്മാവൻ സായ് കുമാറിന്റെയും അമ്മ ശോഭ മോഹന്റെയും വഴി പിന്തുടർന്ന് വിനുവും സിനിമയിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ അരങ്ങേറ്റം കുറിച്ചത്.

Read more: അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് സായ്‌ കുമാറിന്റെ മകൾ

വിനു മോഹന്റെ സഹോദരൻ അനുമോഹനും ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ്. അഭിനേത്രിയായ വിദ്യയെയാണ് വിനു വിവാഹം കഴിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vinu Mohan (@vinumohan_actor)

അടുത്തിടെ തങ്ങളുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം അനുമോഹനും പങ്കുവച്ചിരുന്നു. ചേട്ടൻ വിനുവിന്റെ പിറന്നാൾ ദിനത്തിലാണ് അനു ചിത്രം പങ്കുവച്ചത്.

 

View this post on Instagram

 

A post shared by Anu Mohan (@anumohan_actor)

Read More: പിറന്നാൾ കേക്കിൽ കണ്ണും നട്ടിരിക്കുന്ന മലയാളികളുടെ പ്രിയ താരത്തെ മനസിലായോ?

‘നിവേദ്യ’ത്തിന് ശേഷം വിനു മോഹൻ, ജോണി ആന്റണി സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം അടുത്തിടെയിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.

 

View this post on Instagram

 

A post shared by Anu Mohan (@anumohan_actor)

ആൽബേർട്ട് ആന്റണിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അനു മോഹന്റെ സിനിമ അരങ്ങേറ്റം. ചേട്ടൻ വിനു മോഹനൊപ്പം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ അനു മോഹൻ, 2011ൽ പുറത്തിറങ്ങിയ ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് നായക നടനായി രംഗപ്രവേശം ചെയ്തത്.

Read More: ഇന്ത്യൻ സിനിമയുടെ ഇതിഹാസം, മലയാളികളുടെ അഹങ്കാരം; ഈ നടനെ മനസ്സിലായോ?

തീവ്രം, സെവൻത് ഡേ, പിക്കറ്റ് 43, അംഗരാജ്യത്തെ ജിമ്മൻമാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും, സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ സുജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് അനുമോഹന്റെ കരിയറിലെ വഴിത്തിരിവായത്. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലും അനു മോഹൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook