താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയുടെ ഇഷ്ടം കവരാറുണ്ട്. തമിഴിലും മലയാളത്തിലുമെല്ലാം ശ്രദ്ധേയയായ ഒരു നടിയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്നത്. ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മാളവിക മോഹനന്റെ കുട്ടിക്കാലചിത്രങ്ങളാണ് ഇവ.
Guess the actress? pic.twitter.com/SoRCLEebAQ
— IndiaGlitz – Tamil (@igtamil) August 4, 2020


Read more: സുകുമാരകുറുപ്പിനെ മഹത്വവൽക്കരിക്കരുത്: ദുൽഖറിന് നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം
തമിഴ് പ്രേക്ഷകർക്കും മലയാളികൾക്കും ഒരുപോലെ സുപരിചിതയായ താരമാണ് മാളവിക ഇന്ന്. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. ഛായാഗ്രാഹകനായ അഴഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ സിനിമാ അരങ്ങേറ്റം. ആസിഫ് അലിയ്ക്ക് ഒപ്പം ‘നിർണായകം’ എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രം ‘ഗ്രേറ്റ് ഫാദറി’ലും മാളവിക അഭിനയിച്ചിരുന്നു. രജനീകാന്തിന്റെ ‘പേട്ട’യാണ് ഒടുവിൽ റിലീസിനെത്തിയ മാളവിക അഭിനയിച്ച ചിത്രം.
മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മാളവിക. വിജയ് ദേവേരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ ‘ഹീറോ’യിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ’ എന്ന ചിത്രത്തിലും മാളവികയുണ്ട്. ചിത്രത്തിനായി കഴിഞ്ഞ രണ്ടുമാസമായി പാർക്കൗർ പരിശീലിക്കുകയാണ് മാളവിക. വിജയ് സേതുപതിയും മാളവികയും ഉൾപ്പെടുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമാവും ചിത്രം എന്നാണ് റിപ്പോർട്ട്. രജനിചിത്രം ‘പേട്ട’യ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന സൂപ്പർസ്റ്റാർ ചിത്രമെന്ന വിശേഷണവും ‘മാസ്റ്ററി’നുണ്ട്.
Read more: വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് മാളവിക മോഹനൻ