സിനിമ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും ബാല്യകാലചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എന്നും താത്പര്യമാണ്. അവരുടേ വിശേഷങ്ങളും കൊച്ചുകൊച്ച് സന്തോഷങ്ങളുമൊക്കെ നമ്മുടേതുമായി നാം കാണും. ഇപ്പോഴിതാ, നടൻ അനൂപ് മേനോന്റെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്. അച്ഛനൊപ്പം ഇരിക്കുന്ന കുഞ്ഞ് അനൂപിനെയാണ് ചിത്രത്തിൽ കാണാനാവുക.

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കിയാക്കിയ അനൂപ് സിനിമയിൽ എത്തും മുൻപ് ദുബായിലെ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. ഇക്കാലയളവിൽ സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു.


കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.
Read More: മുകേഷിന്റെ ആദ്യ നായിക; ഈ നടിയെ മനസ്സിലായോ?
ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു അനൂപ് മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് അനൂപ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്.
പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളാണ് അനൂപ് മേനോൻ അവതരിപ്പിച്ചത്.
പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും അനൂപ് മേനോൻ ഏറെ ശ്രദ്ധേയനായി. തിരക്കഥക്ക് ശേഷം പ്രദർശിപ്പിച്ച ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്, പ്രണയം എന്നി ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.
‘കിങ് ഫിഷ്’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനൂപ് മേനോൻ.