Latest News

ഈ കൊച്ചുപയ്യൻ ഇപ്പോൾ മലയാള സിനിമയിലെ ചുള്ളൻ നടനാണ്

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കിയാക്കിയ ഇദ്ദേഹം സിനിമയിൽ എത്തും മുൻപ് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായിരുന്നു

Anoop Menon, അനൂപ് മേനോൻ, Anoop Menon childhood photo, അനൂപ് മേനോൻ ബാല്യകാല ചിത്രം, actor anoop menon, നടൻ അനൂപ് മേനോൻ, iemalayalam, ഐഇ മയലാളം

സിനിമ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും ബാല്യകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏപ്പോഴും താത്പര്യമാണ്. അവരുടേ വിശേഷങ്ങളും കൊച്ചുകൊച്ച് സന്തോഷങ്ങളുമൊക്കെ നമ്മുടേതുമായി നാം കാണും. പല കാലങ്ങളിലായി പല സെലിബ്രിറ്റികളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടും, വയ്ക്കാറുമുണ്ട്. നടൻ അനൂപ് മേനോൻ പങ്കുവച്ച, തനിക്ക് ഒന്നര വയസുള്ളപ്പോഴത്തെ ഒരു ചിത്രവും കുറച്ച് കൂടി മുതിർന്നപ്പോൾ ഉള്ളൊരു ചിത്രവും അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഉണ്ട്.

anoop menon, actor anoop menon, iemalayalam

anoop menon, actor anoop menon, iemalayalam

തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കിയാക്കിയ അനൂപ് സിനിമയിൽ എത്തും മുൻപ് ദുബായിലെ ലോ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഇക്കാലയളവിൽ സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു.

കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.

Read More: നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു; അല്‍ഫോൺസ് പുത്രന് മറുപടിയുമായി വി.കെ പ്രകാശ്

ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു അനൂപ് മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റിലെ സ്വപ്നം, മേഘം എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് അനൂപ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്.

പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച തിരക്കഥ എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. അജയ ചന്ദ്രൻ എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളാണ് അനൂപ് മേനോൻ അവതരിപ്പിച്ചത്.

പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും അനൂപ് മേനോൻ ഏറെ ശ്രദ്ധേയനായി. തിരക്കഥക്ക് ശേഷം പ്രദർശിപ്പിച്ച ലൗഡ്സ്പീക്കർ, കേരള കഫെ, കോക്ടെയിൽ, ട്രാഫിക്‌, പ്രണയം എന്നി ചലച്ചിത്രങ്ങളിൽ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photo of malayalam film actor anoop menon

Next Story
നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു; അല്‍ഫോൺസ് പുത്രന് മറുപടിയുമായി വി.കെ പ്രകാശ്VK Prakash, വി.കെ പ്രകാശ്, Alphonse Puthren, അൽഫോൺസ് പുത്രൻ, Anoop Menon, അനൂപ് മേനോൻ, Interview, Trivandrum lodge, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com