ഇന്ത്യൻ സിനിമയിൽ പകരക്കാരനില്ലാത്ത പ്രതിഭയാണ് അമിതാഭ് ബച്ചൻ. ജീവിതത്തിലെ 50 വർഷങ്ങൾ ഇന്ത്യൻ സിനിമയ്ക്കു വേണ്ടി സമർപ്പിച്ച ബച്ചൻ ബോളിവുഡിന് സ്വന്തം ബിഗ് ബിയാണ്. തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ബിഗ് ബി ഇപ്പോൾ.
Read more: ഈ പയ്യനാണ് പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയനായകനായത്
കോവിഡുമായുള്ള പോരാട്ടത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത ബിഗ് ബി ഇപ്പോൾ ജുഹുവിലെ തന്റെ വീട്ടിൽ വിശ്രമത്തിലാണ്. ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ ബച്ചൻ കുടുംബത്തിൽ നിന്നും മകൻ അഭിഷേക്, മരുമകൾ ഐശ്വര്യ റായ്, പേരക്കുട്ടി ആരാധ്യ എന്നിവരിലും രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാലുപേരും അസുഖം ഭേദമായതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി.
1969 ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന തന്റെ ആദ്യബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനായി അമിതാഭ് ബച്ചൻ കരാറേർപ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചൻ നടന്നു കയറിയത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.
‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ പിന്നീട് ‘ഷോലെ’, ‘ദീവർ’, ‘സൻജീർ’, ‘കൂലി’, ‘സിൽസില’, ‘അഭിമാൻ’, ‘ഡോൺ’, ‘അമർ അക്ബർ ആന്റോണി’എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീൻ’, ‘പാ’, ‘പികു’, ‘ബാഗ്ബാൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ജൈത്രയാത്ര ആവർത്തിക്കുകയായിരുന്നു.76-ാം വയസ്സിലും പകരക്കാരില്ലാത്ത ഊർജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചൻ. 2018 ൽ ‘നോട്ട് ഔട്ട്’, ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ തുടങ്ങിയ ചിത്രങ്ങളിലാണ് ബിഗ് ബി അഭിനയിച്ചത്. റിലീസിനൊരുങ്ങുന്ന ‘ബദ്ല’, ‘ബ്രഹ്മാസ്ത്ര’ തുടങ്ങിയ ചിത്രങ്ങളിലും ബിഗ് ബി ശ്രദ്ധേയ റോളുകളെ അവതരിപ്പിക്കുന്നുണ്ട്.
Read more: ബച്ചൻ കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കളഞ്ഞു പോയ നാൾ: കുട്ടിക്കാല സംഭവമോർത്ത് ബിഗ് ബി