Latest News

പതിമൂന്നു വർഷങ്ങൾക്ക് മുൻപ്; ഇവരെ മനസ്സിലായോ?

യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെ എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധകവൃന്ദമാണ് ഇവർക്കുള്ളത്

സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള സഹോദരിമാരാണ് ഈ ചിത്രത്തിൽ. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇവരെ തിരിച്ചറിയാൻ ആരാധകർക്ക് വലിയ പ്രയാസമൊന്നുമുണ്ടാവില്ല. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെ എല്ലാ സോഷ്യൽ മീഡിയകളിലും വലിയ ആരാധകവൃന്ദമാണ് ഇവർക്കുള്ളത്.

അതെ, അഹാനയും സഹോദരിമാരുമാണ് ചിത്രത്തിൽ. പതിമൂന്നു വർഷം മുകളിലേക്കും താഴേക്കും എന്ന അടികുറിപ്പോടെ അഹാനയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഏറ്റവും ഇളയ സഹോദരി ഹൻസികയാണ് അഹാനയുടെ കയ്യിൽ ഇരിക്കുന്നത്. അഹാനയുടെ വലതു വശത്ത് ദിയയും, ഇടതു വശത്ത് ഇഷാനിയുമാണ്.

Read Also: മെൻസ്ട്രൽ കപ്പ് എങ്ങനെ ഉപയോഗിക്കാം; അഹാന പഠിക്കാൻ ആഗ്രഹിക്കുന്ന അഞ്ചു കാര്യങ്ങൾ

അഹാന സിനിമകളിലൂടെയാണ് ആരാധകർക്ക് പ്രിയങ്കരി ആയതെങ്കിൽ സഹോദരിമാർ സോഷ്യൽ മീഡിയയിലൂടെയാണ്‌ ആരാധകരെ സ്വന്തമാക്കിയത്. നടനായ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിലെ താരങ്ങൾ തന്നെയാണ്. സോഷ്യൽ മീഡിയ കുടുംബം എന്നാണ് ഇവർ അറിയപ്പെടുന്നത്. അഹാനയ്ക്ക് പിറകെ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.അഹാനയ്ക്ക് ഒപ്പം ‘ലൂക്ക’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഹൻസികയുടെ അരങ്ങേറ്റം. മമ്മൂട്ടി നായകനായ ‘വൺ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ അരങ്ങേറ്റം.

നൃത്തം, പാട്ട്, വിശേഷങ്ങൾ ഒക്കെയാണ് ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കാറുള്ളത്. ഇവരുടെ എല്ലാം വിഡിയോകളും യൂട്യൂബിൽ ട്രെൻഡിങ്ങിൽ വരാറുമുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photo of ahaana krishna and her sisters instagram post

Next Story
‘അനിയത്തിപ്രാവി’ൽ പ്രേക്ഷകർ അധികം കേൾക്കാതെ പോയ ഗാനം; വീഡിയോAniyathipraavu, Aniyathipraavu Rare Song, Aniyathipraavu Song, Thengumee Veenayi, അനിയത്തിപ്രാവ്, തേങ്ങുമീ വീണയിൽ, Kunchacko Boban, കുഞ്ചാക്കോ ബോബൻ, Kunchacko Boban videos, Kunchacko Boban photos, Kunchacko Boban aniyathipravu, Onam 2020, flowers onam programe, Indian express malayalam, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com