സോഷ്യൽ മീഡിയയിലെ താരങ്ങളാണ് അഹാന കൃഷ്ണയും സഹോദരിമാരും. അഹാനയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ് സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും.
ഇപ്പോഴിതാ, കുഞ്ഞനുജത്തി ഹൻസികയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അഹാന. ക്ലാസ് ലീഡറും അവളുടെ ബേബി സിസ്റ്ററും എന്നാണ് ചിത്രത്തിന് അഹാന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കൈക്കുഞ്ഞായ ഹൻസികയെ ആണ് ചിത്രത്തിൽ കാണാനാവുക.
അഹാന സിനിമകളിലൂടെയാണ് ആരാധകർക്ക് പ്രിയങ്കരി ആയതെങ്കിൽ സഹോദരിമാർ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയത്. മക്കളെ പോലെ തന്നെ അച്ഛനും നടനുമായ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്.
സോഷ്യൽ മീഡിയ കുടുംബം എന്നാണ് ഇവർ അറിയപ്പെടുന്നത്. അഹാനയ്ക്ക് പിറകെ ഇഷാനിയും ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.അഹാനയ്ക്ക് ഒപ്പം ‘ലൂക്ക’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഹൻസികയുടെ അരങ്ങേറ്റം. മമ്മൂട്ടി നായകനായ ‘വൺ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ അരങ്ങേറ്റം.
നൃത്തം, പാട്ട്, വിശേഷങ്ങൾ ഒക്കെയാണ് ഇവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കാറുള്ളത്. ഇവരുടെ എല്ലാം വിഡിയോകളും യൂട്യൂബിൽ ട്രെൻഡിങ്ങിൽ വരാറുമുണ്ട്.
Read more: അഹാനയുടെ വീട്ടിലെ ബിടിഎസ് ഗ്യാങ്; വീഡിയോ