Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

ബോളിവുഡ് വരെ എത്തിയ ഈ മലയാളി സുന്ദരി ആരെന്ന് അറിയാമോ?

താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

nithya menen, നിത്യ മേനന്‍, childhood photo, ബാല്യകാല ചിത്രം, കുട്ടിക്കാല ചിത്രം,Bollywood, ബോളിവുഡ്, akshay kumar, അക്ഷയ് കുമാര്‍, mission mangal മിഷന്‍ മംഗള്‍, iemalayalam, ഐഇ മലയാളം

ചില താരങ്ങളുണ്ട്, ഇടയ്‌ക്കൊന്ന് വന്ന് മുഖം കാണിച്ച് കൊതുപ്പിച്ചങ്ങ് കടന്നു കളയും. അതുപോലെയാണ് നമ്മുടെ നിത്യ മേനനും. ഇടയ്ക്കിടെ വന്ന് ഓരോ സിനിമ ചെയ്ത് അങ്ങ് പോകും. ആ പോക്ക് അങ്ങ് ബോളിവുഡ് വരെ എത്തി. താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഇത് നിത്യയാണെന്ന് പലർക്കും വിശ്വസിക്കാനാകുന്നില്ല.

നിത്യ മേനൻ, ഐഇ മലയാളം

മലയാളത്തിൽ ‘കോളാമ്പി’ എന്ന ചിത്രമാണ് നിത്യയുടേതായി പുറത്തിറങ്ങാനുള്ളത്. ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിന് ശേഷം നിത്യ മേനനും രാജീവ് കുമാറും ഒരുമിക്കുന്ന ചിത്രം എന്ന സവിശേഷതയുണ്ട് കോളാമ്പിക്ക്.

Read More: വൈറലായി നിത്യയുടെ പാട്ട്; മാസ്മരിക ശബ്ദമെന്ന് ആരാധകർ

ഗായകന്‍ വിജയ് യേശുദാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഉച്ചഭാഷിണി സുപ്രീം കോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് സിനിമ. നെയ്യാറ്റിന്‍കര കൃഷ്ണപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സുരേഷ് കുമാർ, ദിലീഷ് പോത്തന്‍,രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചായാഗ്രഹണം രവി വര്‍മ്മനും കലാസംവിധാനം സാബു സിറിളും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിര്‍വ്വഹിക്കും. രൂപേഷ് ഓമനയാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More: ‘അക്ഷയ് സാര്‍ എന്നും ഭക്ഷണം എടുത്ത് തരും’; ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് നിത്യ മേനന്‍

നിത്യയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘മിഷൻ മംഗൾ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥയാണ് ‘മിഷൻ മംഗൾ’ പറഞ്ഞത്. അക്ഷയ് കുമാർ, വിദ്യ ബാലന്‍, താപ്സി പന്നു, സൊനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തിൽ. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തിയത്.

സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലും നിത്യ തന്നെയാണ് നായിക. ജയലളിതയായാണ് ചിത്രത്തിൽ നിത്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ നിത്യയുടെ ലുക്കും ശ്രദ്ധേയമായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photo of actor nithya menen

Next Story
പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി പ്രിയങ്കയും നിക്കുംpriyanka chopra, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com