അച്ഛനമ്മമാർക്കും ചേച്ചിയ്ക്കുമൊപ്പം നിൽക്കുന്ന ഈ നടനെ മനസ്സിലായോ?

ചേച്ചിയ്ക്ക് ജന്മദിനാശംസകൾ നേർന്നാണ് താരം കുട്ടിക്കാലചിത്രം പങ്കുവച്ചിരിക്കുന്നത്

Unni Mukundan, Unni mukundan childhood photo, Unni mukundan sister, ഉണ്ണി മുകുന്ദൻ

മലയാളസിനിമയിലെ യുവനടന്മാരെല്ലാം സ്നേഹത്തോടെ മസിലളിയാ എന്നു വിളിക്കുന്ന, യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ, ഏറെ ആരാധികമാരുള്ള താരമാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ്സ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ.

ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഉണ്ണി മുകുന്ദൻ. അച്ഛൻ,​ അമ്മ ചേച്ചി എന്നിവരെയും ചിത്രങ്ങളിൽ കാണാം. സഹോദരി കാർത്തികയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു. 11 മാസത്തോളമാണ് ആ കഥാപാത്രത്തിനായി ഉണ്ണി മുകുന്ദൻ ചെലവഴിച്ചത്.

‘മേപ്പടിയാൻ’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസിനെത്താനുള്ള ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ’12th മാൻ’ ആണ് ഉണ്ണി മുകുന്ദന്റെ പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം.

ഈ ചിത്രത്തിന്റെ സെറ്റിലായിരുന്നു ഉണ്ണിയുടെ ബെർത്ത്ഡേ ആഘോഷം. മോഹൻലാൽ അടക്കമുളള മുഴുവൻ ടീമും ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

12th മാനിൽ മുഴുനീള കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയിലും ഉണ്ണിയുണ്ട്. മോഹൻലാലിനൊപ്പം ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനത ഗാരേജിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിച്ചിരുന്നു.

ദൃശ്യം 2’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് ’12th മാൻ’. ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാംപടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവർ ചിത്രത്തിലുണ്ട്.

Read more: ഇതാര് ഗന്ധർവ്വനോ? ഉണ്ണി മുകുന്ദനോട് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Childhood photo malayalam actor throwback thursday

Next Story
മലയും കാടും താണ്ടി കൂട്ടുകാർക്കൊപ്പം ജാൻവി; ചിത്രങ്ങൾJanhvi Kapoor, Janhvi, Janhvi Kapoor photos, ജാൻവി കപൂർ, Janhvi Kapoor new photos, Janhvi Kapoor film, Janhvi Kapoor upcoming film, Janhvi Kapoor news
The moderation of comments is automated and not cleared manually by malayalam.indianexpress.com