കുഞ്ഞ് മോഹൻലാൽ ഫാൻസിന് ഒരു സന്തോഷവാർത്ത. മോഹൻലാലിന്റെ കടുത്ത ആരാധകരായ 12 വയസ്സിൽ താഴെയുളള കുഞ്ഞുങ്ങൾക്ക് മോഹൻലാലിന്റെ അതിഥിയാവാം. അമൃത ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ‘മോഹൻലാൽ ദ കംപ്ലീറ്റ് ആക്ടർ, ലാൽസലാം’ എന്ന പ്രോഗ്രാമിലാണ് മോഹൻലാലിന്റെ അതിഥികളാവാൻ കുഞ്ഞുങ്ങൾക്ക് അവസരം.

പ്രോഗ്രാമിൽ പങ്കെടുക്കാനായി കുഞ്ഞ് ആരാധകന്റെ ഫോട്ടോ വാട്സ് ആപ്പ് ചെയ്താൽ മതി. അല്ലെങ്കിൽ zoominmedia360@gmail.com എന്ന ഇ-മെയിലിലേക്ക് അയച്ചാലും മതി. കുഞ്ഞു ആരാധകർക്ക് തന്റെ അതിഥിയാവാനുളള അവസരത്തെക്കുറിച്ചുളള മുഴുവൻ വിവരവും മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ