തിയേറ്ററിൽ സിനിമ കാണാനെത്തുന്നവർക്ക് പരിചിതമായ മുഖമാണ് സിമ്രാൻ നടേക്കർ എന്ന പെൺകുട്ടിയുടേത്. സിനിമ തുടങ്ങുന്നതിനു മുൻപു കാണിക്കുന്ന ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന പരസ്യത്തിൽ അഭിനയിച്ചത് സിമ്രാൻ ആണ്. 8 വയസുളളപ്പോഴാണ് സിമ്രാൻ കേന്ദ്ര സർക്കാരിന്റെ പുകവലിക്ക് എതിരെയുളള ക്യാംപെയ്ൻ പരസ്യത്തിൽ ആദ്യമായി അഭിനയിക്കുന്നത്.

സിമ്രാന് ഇപ്പോൾ 16 വയസുണ്ട്. ഇതിനോടകം 150 പരസ്യങ്ങളിൽ അഭിനയിച്ചു. ബോളിവുഡ് സിനിമകളിലും സിമ്രാൻ അഭിനയിച്ചു. ഇപ്പോഴിതാ സൗത്ത് ഇന്ത്യൻ സിനിമയിലേക്കും സിമ്രാൻ എത്തുകയാണ്. കന്നഡ സിനിമയിലൂടെയാണ് സിമ്രാന്റെ കടന്നുവരവ്. സുമന്ത് ക്രാന്തി സംവിധാനം ചെയ്യുന്ന ‘കാജൾ’ എന്ന ചിത്രത്തിലൂടെയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ സിമ്രാന്റെ അരങ്ങേറ്റം.

പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. യുഎസിലുളള പെൺകുട്ടി ബന്ധുക്കളെ കാണാനായി അവളുടെ ഗ്രാമത്തിലേക്ക് വരുന്നതും അവിടെയുളള യുവാവുമായി പ്രണത്തിലാകുന്നതുമാണ് കഥ.

A post shared by simran natekar(official) (@simrran.natekar) on

Mommys little girl…

A post shared by simran natekar(official) (@simrran.natekar) on

In Ahmedabad…. For something special

A post shared by simran natekar(official) (@simrran.natekar) on

Salute to the spirit of all mumbaikars…

A post shared by simran natekar(official) (@simrran.natekar) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook