നിരവധി ചിത്രങ്ങളിൽ സൂപ്പർതാരങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലതാരമാണ് അശ്വിൻ മേനോൻ. രാജമാണിക്യം, തുറുപ്പുഗുലാൻ, പോക്കിരിരാജ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയുടെയും മാടമ്പിയിൽ മോഹൻലാലിന്റെയും ചെറുപ്പക്കാലം അവതരിപ്പിച്ചത് അശ്വിനായിരുന്നു. സുരേഷ് ഗോപി, ദിലീപ് എന്നിവരുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടിത്താരമായും അശ്വിൻ ഇടയ്ക്ക് സ്ക്രീനിൽ എത്തിയിരുന്നു. കുറച്ചു വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന അശ്വിന്റെ പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

Read more: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു

ആറാം ക്ലാസിൽ പഠിക്കുമ്പോൾ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് അശ്വിൻ അഭിനയരംഗത്ത് എത്തുന്നത്. ദൂരദർശനിലെ ‘വലയം’ എന്ന പരമ്പരയിലാണ് അശ്വിൻ ആദ്യമായി അഭിനയിച്ചത്. ജയരാജ് ചിത്രം ‘റെയിൻ റെയിൻ കം എഗൈൻ’ ആയിരുന്നു അശ്വിന്റെ ആദ്യ സിനിമ. ‘മാസ്റ്റർ പീസ്’ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രേക്ഷകർ അശ്വിനെ കണ്ടത്. അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് അശ്വിൻ ഇപ്പോൾ.

Read more: അന്നും ഇന്നും ഒരുപോലെ; ‘മൈ ഡിയർ മുത്തച്ഛൻ’ നായികയുടെ വിശേഷങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook