മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ഗണപതി നായകനാകുന്ന ആദ്യ സിനിമ അണിയറയിൽ ഒരുങ്ങുന്നു. ‘വളളിക്കുടിലിലെ വെളളക്കാരൻ’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് ഡഗ്ലസ്സ് ആൽഫ്രഡ് ആണ്. മലർ സിനിമാസിന്റെ ബാനറിൽ ജുവിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, സിജു മാത്യു, സജ്ഞിത എസ്.കാന്ത് എന്നിവരാണ് നിർമ്മാതാക്കൾ.

കർഷകനായ ജോസഫിന്റെയും മേരിയുടെയും കുടുംബത്തിന്റെ രസകരമായ കഥ പറയുന്ന സിനിമയിൽ ജോസഫായി ലാലും മേരിയായി മുത്തു മണിയും അഭിനയിക്കുന്നു. മക്കളായ സാം ജോസഫായി ഗണപതിയും ടോം ജോസഫായി ബാലു വർഗ്ഗീസും വേഷമിടുന്നു. ഇവരെക്കൂടാതെ  സാജു നവോദയ, എസ്.പി.ശ്രീകുമാർ എന്നിവരും സിനിമയിലുണ്ട്.

സംവിധായകന്‍ ഡഗ്ലസ് ആല്‍ഫ്രെഡ്, തിരക്കഥാ കൃത്തുക്കളായ ജോസ് ജോണ്‍ , ജിജോ ജസ്റ്റിന്‍ എന്നിവര്‍.

കഥ-തിരക്കഥ-സംഭാഷണം രചിച്ചിരിക്കുന്നത് ജോസ് ജോണും ജിജോ ജസ്റ്റിനും ഡഗ്ലസ്സ് ആൽഫ്രഡും ചേർന്നാണ്. ഛായാഗ്രഹണം- പവി കെ.പവൻ, എഡിറ്റിങ്- ഷമീർ മുഹമ്മദ്, മ്യൂസിക് ആന്റ് ബിജിഎം- ദീപക് ദേവ്, ഗാനരചന- റഫീഖ് അഹമ്മദ്, ഹരി നാരായണൻ, ആർട്ട്- സുജിത്ത് രാഘവൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ്.ജി.എസ്, കോസ്റ്റ്യൂം ഡിസൈനർ-സഖി എൽസ, മേക്കപ്പ്- റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പണിക്കർ, അസോസിയേറ്റ് ഡയറക്ടർ- വിനോദ് വിക്രം, പിആർഒ- എം.എസ്.ദിനേഷ്, സ്റ്റിൽസ്- ഷാജിൽ ഒബ്സ്ക്യൂറ, ഡിസൈൻസ്- കോളിൻസ് ലിയോഫിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ