/indian-express-malayalam/media/media_files/2025/11/04/devanandha-2025-11-04-11-34-04.jpg)
ദേവനന്ദ, പ്രകാശ് രാജ് (ചിത്രം: ഇൻസ്റ്റഗ്രാം0
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ സിനിമകളെ അവഗണിച്ചെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദയുടെ മാതാപിതാക്കൾ നിയന്ത്രിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജൂറിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്കു നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുതെന്ന് പോസ്റ്റിൽ പറയുന്നു. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഇനി വരുന്ന ഒരു തലമുറക്കു നേരെയാണ് ജൂറി കണ്ണടച്ചതെന്നും ദേവനന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"സ്താനാർത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആർഎം അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്നു പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അതു നൽകിയിരുന്നുവെങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജമായി മാറിയേനെ.
Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം. അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്. മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം," ദേവനന്ദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
Also Read: 'എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം'; പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട കുട്ടികളുടെ സിനിമകൾക്ക് നിലവാരമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ജൂറിയുടെ തീരുമാനം. സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചുവെന്ന് കരുതി അത് കുട്ടികളുടെ സിനിമയാകില്ലെന്നും, എന്താണ് കുട്ടികള്‍ ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണമെന്നും പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കുട്ടികൾക്ക് പരിഗണന നൽകിയെന്നും ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. കലാമൂല്യമുള്ള സിനിമകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം,
Read More: രൂപം, വേഷം, ഭാവം, ശബ്ദം, പ്രായം എല്ലാം മാറും ചാത്തൻ; മമ്മൂട്ടിയുടെ ജയം ആഘോഷമാക്കി പിഷാരടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us