scorecardresearch

ആ സ്നേഹവും ഊഷ്മളതയും മിസ് ചെയ്യും; കെ വിശ്വനാഥിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് മലയാളത്തിന്റെ പ്രിയ നായിക

അന്തരിച്ച നടനും സംവിധായകനുമായ കെ വിശ്വനാഥിനെ ഓർത്ത് സഹപ്രവർത്തകർ

അന്തരിച്ച നടനും സംവിധായകനുമായ കെ വിശ്വനാഥിനെ ഓർത്ത് സഹപ്രവർത്തകർ

author-image
Entertainment Desk
New Update
k viswanath, k viswanath death, k viswanath death live updates, K Vishwanath, K Vishwanath dead, K Vishwanath died, director K Vishwanath, Vishwanath, K Vishwanath news, K Vishwanath dies, actor K Vishwanath, K Vishwanath movies, K Vishwanath films

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച നടനും സംവിധായകനുമായ കെ വിശ്വനാഥിനെ ഓർത്ത് സഹപ്രവർത്തകർ. മമ്മൂട്ടി, കമൽഹാസൻ, ഇളയരാജ, ജയപ്രദ, ചിരഞ്ജീവി തുടങ്ങി തെന്നിന്ത്യയെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചു. കൂട്ടത്തിൽ ശ്രദ്ധ നേടുന്നത് മലയാളികളുടെ പ്രിയ നായിക മീന പങ്കു വച്ച ഒരു അനുശോചന കുറിപ്പാണു.

Advertisment

ബാലതാരമായി കെ വിശ്വനാഥിനൊപ്പം പ്രവർത്തിച്ച നിമിഷങ്ങളുടെ ഓർമ്മകളാണ് മീന ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചത്. 'അങ്ങേക്കൊപ്പം 'ശ്രീവെണ്ണല'യിൽ ജോലി ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. സജീവമാണ് ഇപ്പോഴും ആ ഓർമ്മകൾ. അങ്ങയുടെ എനർജി, ക്ഷമ, കലയോടുള്ള അർപ്പണം എല്ലാം ഓർമ്മയുണ്ട്. അങ്ങയുടെ സ്നേഹവും ഊഷ്മളതയും മിസ് ചെയ്യും സർ,' മീന കുറിച്ചു.

ആറ് പതിറ്റാണ്ട് നീണ്ടു കരിയറിൽ, അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. പദ്മശ്രീ, ദാദാ സാഹേബ് ഫാൽക്കെ, ദേശീയ സിനിമാ പുരസ്‌കാരങ്ങൾ, നന്ദി അവാർഡ്‌സ് തുടങ്ങിയവ നേടിയിട്ടുള്ള കെ വിശ്വനാഥന്റെ 'സ്വാതി മുത്യം' എന്ന ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തെരെഞ്ഞെടുക്കപെട്ടിരുന്നു.

Advertisment
Meena Memories

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: