scorecardresearch
Latest News

ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് മികച്ച സംവിധായകന്‍

ഈ രണ്ട് പുരസ്‌കാരങ്ങള്‍ ഒരുമിച്ച് മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.

ഗോവ രാജ്യാന്തര ചലച്ചിത്രമേള: ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് മികച്ച സംവിധായകന്‍

പനാജി: ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാന നേട്ടം. മികച്ച നടനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. ഈ.മാ.യൗവിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള രജത മയൂര പുരസ്‌കാരവും മികച്ച സംവിധായകനുള്ള രജത മയൂരം ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ലഭിച്ചു. ഈ രണ്ട് പുരസ്‌കാരങ്ങള്‍ ഒരുമിച്ച് മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.

കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വ്വതിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള രജത മയൂര പുരസ്‌കാരം അനസ്തസ്യ പുസ്‌തോവിച്ച് സ്വന്തമാക്കി. വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. സെര്‍ജി ലോസ്‌നിറ്റ്‌സാണ് ചിത്രം സംവിധാനം ചെയ്തത്.

ഐ.സി.എഫ്.ടി യുണെസ്‌ക്കോ ഗാന്ധി പുരസ്‌കാരം പ്രവീണ്‍ മോര്‍ച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിന്‍ഡ് കരസ്ഥമാക്കി. മില്‍ക്കോ ലാസറോവ് സംവിധാനം ചെയ്ത അഗ പ്രത്യേക ജൂറി പുരസ്‌കാരവും റോമന്‍ ബോണ്ടാര്‍ച്ചുക്ക് സംവിധാനം ചെയ്ത വോള്‍ക്കാനോ പ്രത്യേക പരാമര്‍ശവും നേടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Chemban vinod wins best actor at iffi and lijo bags best director award