മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ, സണ്ണിയ്ക്ക് ഒപ്പം നിൽക്കുന്ന ചെമ്പൻ വിനോദിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എ ഗുഡ് സോൾ എന്നാണ് സണ്ണിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പൻ കുറിക്കുന്നത്. വിനയ് ഫോർട്ട്, റിമ കല്ലിങ്കൽ, സൗബിൻ, മുഹ്സിൻ പരാറി എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
മച്ചാനേ, ഇത് പോരേ അളിയാ എന്നാണ് വിനയ് ഫോർട്ടിന്റെ കമന്റ്. ആ മുഖത്തെ ചിരി നോക്കൂ എന്ന് റിമയും കമന്റ് ചെയ്യുന്നു.
മധുരരാജയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച സണ്ണി ലിയോൺ രംഗീല, ഷീറോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ് ഇപ്പോൾ. ഷീറോയുടെ ചിത്രീകരണത്തിനായി താരം ഇടയ്ക്കിടെ കേരളത്തിൽ എത്താറുണ്ട്.
Read more: സണ്ണി ചേച്ചി ഹീറോയാടാ; കോവിഡിൽ വലഞ്ഞവർക്ക് ഭക്ഷണമെത്തിച്ച് താരം, കയ്യടിച്ച് ആരാധകർ