റഹ്മാൻ മാജിക്കുമായി ‘മഴൈ കുരുവി’ എത്തി

‘ചെക്ക ചിവന്ത വാന’ ത്തിലെ ‘മഴൈ കുരുവി’, ‘ഭൂമി ഭൂമി’ എന്നീ പാട്ടുകളാണ് ഇന്നലെ റിലീസ് ആയിരിക്കുന്നത്

മണിരത്നത്തിന്റെ പുതിയ ചിത്രം ‘ചെക്ക ചിവന്ത വാന’ത്തിലെ രണ്ടു പാട്ടുകൾ ബുധനാഴ്ച റിലീസായി. ചിത്രത്തിലെ ‘മഴൈ കുരുവി’, ‘ഭൂമി ഭൂമി’ എന്നീ പാട്ടുകളാണ് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ വെച്ച് റിലീസ് ചെയ്തിരിക്കുന്നത്. താരസമ്പന്നമായ സദസ്സിലായിരുന്നു ‘എ ആർ റഹ്മാന്റെ മാജിക് ടച്ചു’ള്ള ‘ചെക്ക ചിവന്ത വാനം’ എന്ന മ്യൂസിക് ആൽബത്തിന്റെ ലോഞ്ച്. ചടങ്ങിൽ എ ആർ റഹ്മാൻ ‘ചെക്ക ചിവന്ത വാന’ത്തിലെ പാട്ടുകളുടെ ലൈഫ് പെർഫോൻമൻസും നടത്തി.

സോളോ റൊമാന്റിക് നമ്പറാണ് ‘മഴൈ കുരുവി’ എന്നു തുടങ്ങുന്ന ഗാനം. സുന്ദരമായൊരു ഒഴുക്കാണ് ഈ പാട്ടിന്റെ പ്രത്യേകത. അതേസമയം വിഷാദഛായയാണ് ‘ഭൂമി ഭൂമി’ എന്നു തുടങ്ങുന്ന പാട്ടിന്റെ പ്രത്യേകത. വേദന, ഏകാന്തത, ഹൃദയം നുറുങ്ങുന്ന വേദന എന്നിവയൊക്കെ നിറയുകയാണ് ഈ പാട്ടിൽ. ശക്തി സ്ത്രീയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടു പാട്ടുകളുടെയും വരികൾ എഴുതിയിരിക്കുന്നത് മണിരത്നത്തിന്റെ പ്രിയപ്പെട്ട ലിറിസ്റ്റിറ്റായ വൈരമുത്തു ആണ്.

1992 ലാണ് മണിരത്നം, ‘റോജ’ എന്ന തന്റെ ചിത്രത്തിലൂടെ എ ആർ റഹ്മാൻ എന്ന സംഗീതമാന്ത്രികനെ സിനിമാലോകത്തിന് പരിചയപ്പെടുത്തുന്നത്.​ അന്നു മുതൽ മണിരത്നം സിനിമകളുടെ സ്ഥിരം മ്യൂസിക് കമ്പോസറാണ് റഹ്മാൻ. ഓരോ തവണയും മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഏറ്റവും മാസ്മരികമായ പാട്ടുകൾ തന്നെ പിറന്നു. ഇത്തവണയും സംഗീതപ്രേമികളെ നിരാശരാക്കിയില്ല മണിരത്നം- റഹ്മാൻ കൂട്ടുകെട്ട് എന്നാണ് ‘ചെക്ക ചിവന്ത വാന’ത്തിലെ പുറത്തുവന്ന പാട്ടുകൾക്ക് ലഭിക്കുന്ന പ്രതികരണം.

അരവിന്ദ് സ്വാമി, ചിമ്പു, ജ്യോതിക, വിജയ് സേതുപതി,​ അരുൺ വിജയ്, അതിദി റാവു, പ്രകാശ് രാജ് എന്നിങ്ങനെ നിരവധി താരങ്ങൾ തന്നെ അണിനിരക്കുന്ന ‘ചെക്ക ചിവന്ത വാന’ത്തിന്റെ റിലീസിനും ശേഷിക്കുന്ന പാട്ടുകൾക്കുമായി കാത്തിരിക്കുകയാണ് സിനിമാലോകം. ലൈക പ്രൊഡക്ഷനുമായി ചേർന്ന് മണിരത്നത്തിന്റെ പ്രൊഡക്ഷൻ കമ്പനി ‘മദ്രാസ് ടാക്കീസ് ‘ നിർമ്മിക്കുന്ന ചിത്രം സെപ്തംബർ 28 നാണ് തിയേറ്ററുകളിലെത്തുക.

മ്യൂസിക് ലോഞ്ച് ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ
മ്യൂസിക് ലോഞ്ച് ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Chekka chivantha vaanam songs mazhai kuruvi and bhoomi bhoomi released

Next Story
“ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻ, പക്ഷേ സെൽഫിയെടുക്കാൻ അറിയില്ലെന്നു തോന്നുന്നു”: പ്രളയമുഖത്ത് ‘മുഖം തരാതെ’ രാജീവ് രവിrajeev ravi ,kerala floods
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express